HomeAround KeralaIdukkiകണ്ടു പഠിക്കാം ഈ സ്നേഹം; കുഞ്ഞിന്റെ ജഡത്തിനരികില്‍ നിന്നും മാറാതെ അമ്മപ്പശു

കണ്ടു പഠിക്കാം ഈ സ്നേഹം; കുഞ്ഞിന്റെ ജഡത്തിനരികില്‍ നിന്നും മാറാതെ അമ്മപ്പശു

ചെറുതോണി: ഇടശ്ശേരിയുടെ പൂതപ്പാട്ട് കേട്ടിട്ടില്ലേ….ഇതാ അതുപോലെ ഒരമ്മ… മൃഗമാണെങ്കിലും ഇതിന്റെ സ്നേഹം കണ്ടു പഠിക്കണം മനുഷ്യർ.

ചത്ത കുഞ്ഞിന്റെ ജഡത്തിനരുകില്‍ നിന്നു മാറാതെ അമ്മപ്പശു നില്ക്കുകയാണ് . പൈനാവ് കോളനിയില്‍ ഉടമ മേയാന്‍വിട്ട പശു കഴിഞ്ഞ ദിവസം റോഡരുകിലെ പുല്‍മേട്ടില്‍ പ്രസവിച്ചിരുന്നു.പശു പ്രസവിച്ച വിവരം സമീപവാസികള്‍ ഉടമയെ അറിയിച്ചെങ്കിലും ഇയാള്‍ എത്തിയില്ല.
വേണ്ടത്ര പരിചരണം ലഭിക്കാതെ, തുടര്‍ച്ചയായി പെയ്ത മഴ നനഞ്ഞ് കിടാവ് ചത്തു. കുട്ടിയെ എഴുന്നേല്പിക്കാന്‍ അമ്മപ്പശു നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു.
 ചത്തുകിടക്കുന്ന കിടാവിനരുകില്‍ത്തന്നെ നില്പാണ് അമ്മപ്പശു. ജഡം മറവുചെയ്യുവാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും അമ്മപ്പശു ആരെയും അടുപ്പിക്കാതെ കുത്തി ഓടിച്ചു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments