HomeWorld NewsGulfകനത്ത മഴ: റാസൽഖൈമയിൽ 67 വാഹനാപകടങ്ങൾ

കനത്ത മഴ: റാസൽഖൈമയിൽ 67 വാഹനാപകടങ്ങൾ

പല എമിറേറ്റുകളിലും കഴിഞ്ഞ ദിവസങ്ങളിലും മഴ കനത്തതോടെ വാഹന അപകടങ്ങളും കൂടി. റാസല്‍ ഖൈമയില്‍ മാത്രം വെള്ളിയാഴ്ച 67 റോഡപകടങ്ങളാണ് ഉണ്ടായത്. മഴയും മഞ്ഞും കാരണമാണ് അപകടങ്ങള്‍ ഏറെയും നടന്നത്. 67 അപകടങ്ങള്‍ ഉണ്ടായെങ്കിലും അവയൊന്നും ഗുരുതര അപകടങ്ങള്‍ ആയിരുന്നില്ല. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷകള്‍ മാത്രം നല്‍കി വിട്ടയച്ചു. ആര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല. മഴയെത്തുടര്‍ന്നുണ്ടാകുന്ന അപകടങ്ങള്‍ നേരിടാന്‍ പൊലീസ് സജ്ജമാണെന്ന് റാസല്‍ ഖൈമ പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഖാനം അഹമ്മദ് ഖാനം അറിയിച്ചു.

LIKE

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments