HomeNewsLatest Newsനടി പ്രത്യുഷ ആത്മഹത്യ ചെയ്തു

നടി പ്രത്യുഷ ആത്മഹത്യ ചെയ്തു

മുംബൈ: ഹിന്ദി സീരിയല്‍ നടി പ്രത്യുഷ ബാനര്‍ജി ആത്മഹത്യ ചെയ്തു. 24 വയസ്സായിരുന്നു. ബാലികാവധു എന്ന ടി വി സീരിയലിലൂടെയാണ് പ്രത്യുഷ ബാനര്‍ജി പ്രശസ്തയായത്. കളേഴ്‌സ് ടി വിയിലാണ് ബാലികാവധു പ്രക്ഷേപണം ചെയ്തിരുന്നത്. ബാലികാവധുവിലെ ആനന്ദി എന്ന കഥാപാത്രം പ്രത്യുഷയെ ടി വി പ്രേക്ഷകര്‍ക്കിടയില്‍ പരിചിതയാക്കി. മുംബൈ ബംഗൂര്‍ നഗറിലെ സ്വന്തം വീട്ടില്‍ വെച്ച് തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു പ്രത്യുഷ. ബന്ധുക്കള്‍ ഉടന്‍ തന്നെ പ്രത്യുഷയെ കോകിലാബെന്‍ ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. രാഹുല്‍ രാജ് സിംഗുമായുള്ള പ്രണയബന്ധത്തിലെ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് പ്രത്യുഷയുടെ വാട്‌സ് ആപ്പ് സന്ദേശങ്ങളില്‍ നിന്നും വ്യക്തമാകുന്നതായാണ് വിവരം.

 

അവസാനത്തെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇങ്ങനെ: ”മരണത്തിന് ശേഷവും നിന്നില്‍ നിന്നും ഞാന്‍ മുഖം തിരിക്കില്ല”. ഒരു സ്‌മൈലി ചിഹ്നത്തോടെ ഈ വാക്കുകളാണ് അവസാനത്തെ വാട്‌സ്ആപ്പ് സ്റ്റാറ്റസായി പ്രത്യുഷ ബാനര്‍ജി എഴുതിവെച്ചിരുന്നത്.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments