കുവൈറ്റില്‍ സഹകരണ സംഘങ്ങളുമായി കരാറിലേര്‍പ്പെടുന്ന പ്രവാസി തൊഴിലാളികള്‍ക്ക് ഇനി ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് വഴി നേരിട്ട് തൊഴില്‍ പെര്‍മിറ്റ് നല്‍കും. ഇതു സംബന്ധിച്ച് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. തൊഴില്‍ പെര്‍മിറ്റ് തൊഴിലാളികള്‍ക്ക് നേരിട്ട് നല്കാന് ലേബര്‍ വകുപ്പുകളെ അനുവദിച്ചുകൊണ്ടുള്ള സര്‍ക്കുലറാണ് പുറപ്പെടുവിച്ചിരിക്കുന്നത്.