HomeNewsShortനരേന്ദ്ര മോദിയെ വീണ്ടും അധികാരത്തിലെത്തിക്കണമെന്ന് അഭ്യര്‍ഥിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് ഫോണ്‍കോളുകള്‍; പിന്നിലാര്‌ ?

നരേന്ദ്ര മോദിയെ വീണ്ടും അധികാരത്തിലെത്തിക്കണമെന്ന് അഭ്യര്‍ഥിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് ഫോണ്‍കോളുകള്‍; പിന്നിലാര്‌ ?

നരേന്ദ്ര മോദിയ്ക്ക് വോട്ട് അഭ്യര്‍ഥിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് ഫോണ്‍കോളുകള്‍. മോദിയെ വീണ്ടും അധികാരത്തിലെത്തിക്കണമെന്ന് അഭ്യര്‍ഥിച്ചാണ് യുഎസുള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് ഫോണ്‍കോളുകള്‍ വരുന്നത്. യുഎസില്‍ സ്ഥിര താമസമാക്കിയ ഇന്ത്യക്കാരുള്‍പ്പെടെയാണ് പ്രധാനമന്ത്രിക്കായി ഇന്ത്യയിലേക്കു വിളിച്ചു വോട്ട് അഭ്യര്‍ഥിക്കുന്നത്. ബിജെപിക്കു വോട്ട് ചെയ്യുന്നതിനും ഇക്കാര്യം മണ്ഡലത്തിലാകെ പ്രചരിപ്പിക്കുകയും ചെയ്യാനാണ് ഫോണ്‍ വിളിക്കുന്നവരോടു നിര്‍ദേശിക്കുന്നതെന്നും 2011 ല്‍ യുഎസ് പൗരത്വം നേടിയ ഐടി ഉദ്യോഗസ്ഥന്‍ മധു ബെല്ലാം പറയുന്നു. ജന്മനാടായ ഹൈദരാബാദിലെ 1500 ഓളം പേരെയാണ് മധു ഇതിനായി ഫോണില്‍ ബന്ധപ്പെട്ടത്.

ബിജെപി ശേഖരിച്ചു നല്‍കിയ നമ്പരുകളിലേക്കാണു ബന്ധപ്പെടുന്നതെന്നു മധു മാധ്യമങ്ങളോടു പറഞ്ഞു. ഇതിനു പുറമേ നാട്ടിലെ ബന്ധുക്കള്‍, സഹപാഠികള്‍ തുടങ്ങിയവരെയും ഇതേ സന്ദേശവുമായി ബന്ധപ്പെടാറുണ്ടെന്നും ഇയാള്‍ വ്യക്തമാക്കി.

ബിജെപി അനുഭാവികള്‍ക്കായുള്ള ‘ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി’യുടെ യുഎസ് വിഭാഗത്തില്‍ 4,000 ത്തോളം അംഗങ്ങളാണുള്ളത്. തങ്ങള്‍ക്ക് മൂന്ന് ലക്ഷത്തോളം പേരുടെ പിന്തുണയുണ്ടെന്ന് സംഘടനാ പ്രസിഡന്റ് കൃഷ്ണ റെഡ്ഢി പറഞ്ഞു. ജന്മനാട്ടില്‍ പോയി വോട്ട് ചെയ്യാന്‍ സാധിക്കുന്നില്ലെങ്കിലും തങ്ങള്‍ക്കാകുന്ന രീതിയില്‍ ഫോണ്‍ വഴി വോട്ട് പിടിക്കാനാണ് ഇവരുടെ ശ്രമം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയെ കൂടുതല്‍ ഉയരത്തിലെത്തിക്കുമെന്നു വിശ്വസിക്കുന്നതായും ഇവര്‍ പറയുന്നു. ആര്‍എസ്എസ് വേരുകളുള്ള യുഎസിലെ ഗുജറാത്തി സമൂഹത്തെ ഉള്‍പ്പെടെ ബിജെപി ഉപയോഗിക്കുന്നുണ്ട്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോരാട്ടം ശക്തമാകുമെങ്കിലും വിദേശത്തുള്ള ഇന്ത്യക്കാരുടെ മോദി പ്രിയത്തില്‍ യാതൊരു ഇളക്കവും തട്ടിയിട്ടില്ലെന്നാണു വിലയിരുത്തല്‍. യുഎസില്‍ നിന്നുള്ള ഫോണ്‍വിളികള്‍ വോട്ടര്‍മാരില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയിലെ രാഷ്ട്രമീമാംസ ഗവേഷകനായ ദേവേഷ് കപൂര്‍ പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments