HomeWorld NewsGulfഗൾഫിൽ ഉള്ള പ്രവാസി മലയാളികൾ സൂക്ഷിക്കുക; ഒരിക്കലും നിങ്ങളുടെ ഫോൺ കൈമാറരുത്: വധശിക്ഷവരെ കിട്ടാം

ഗൾഫിൽ ഉള്ള പ്രവാസി മലയാളികൾ സൂക്ഷിക്കുക; ഒരിക്കലും നിങ്ങളുടെ ഫോൺ കൈമാറരുത്: വധശിക്ഷവരെ കിട്ടാം

ഗൾഫിൽ ഉള്ള പ്രവാസി മലയാളികൾ സൂക്ഷിക്കുക, പ്രത്യേകിച്ച് ഒമാനിൽ ഉള്ളവർ. ജബലി യുവാക്കൾ, അത് പോലെ യെമനികൾ, ചില ഒമാനി യുവാക്കൾ തുടങ്ങിയവർ ഒരു കോൾ ചെയ്യാൻ മൊബൈൽ ഫോൺ തരാമൊ എന്ന് പറഞ്ഞ് നിങ്ങളെ സമീപിക്കുന്നതാണ്. “കാത്ത്” എന്ന് ഒമാനികൾ പറയുന്ന ഒരുതരം ലഹരി വസ്തു എത്തിക്കുന്ന ഡീലർമാരെ വിളിക്കുന്നതിനാണ് മൊബൈൽ ഫോൺ ചോദിക്കുന്നത്. ഇട നിലക്കാരാണ് ഇരുവർക്കും നമ്പർ നൽകുന്നത്. അവർ ഒരിക്കലും പരസ്പരം കോൾ ചെയ്യില്ല. കാത്ത് എത്തിക്കുന്നതിനുള്ള സ്ഥലം മറ്റുള്ളവരുടെ ഫോൺ വഴിയാണ് അറിയിക്കുന്നത്.

ഡീലർമാർ പോലിസിൽ പിടിക്കപ്പെട്ടാലും, വാങ്ങുന്നവർ പിടിക്കപെടാതിരിക്കാനാണ് മറ്റുള്ളവരുടെ ഫോൺ ഉപയോഗിക്കുന്നത്. അത്പോലെ ഡീലർമാരും കസ്റ്റമറെ വിളിക്കുന്നതിന് മറ്റുള്ളവരുടെ മൊബൈൽ ഫോൺ ആണ് ഉപയോഗിക്കുന്നത്. കാത്ത് വിൽക്കുന്നതും വാങ്ങുന്നതും അതിന് സമീപിക്കുന്നവർക്കും ഒമാനിൽ വലിയ ശിക്ഷയാണ് ഉള്ളത്. അറിവില്ലായ്മ കൊണ്ട് ആരും ഇത്തക്കാർക്ക് മൊബൈൽ കൊടുത്ത് അപകടത്തിൽ പെടാതിരിക്കട്ടെ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments