HomeNewsLatest Newsദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് അവാര്‍ഡ് ജേതാക്കള്‍

ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് അവാര്‍ഡ് ജേതാക്കള്‍

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ 15 എണ്ണം മാത്രം രാഷ്ട്രപതി വിതരണം ചെയ്യുന്നതില്‍ പ്രതിഷേധിച്ച്‌ പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് അവാര്‍ഡ് ജേതാക്കള്‍. രണ്ടു തരത്തിലുള്ള വിതരണം പുരസ്‌കാര ജേതാക്കളെ അപമാനിക്കുന്നതിനു തുല്യമാണ്. ചലചിത്രമേഖലയിലെ ഏറ്റവും ഉന്നത പുരസ്‌കാര വിതരണത്തെ രണ്ടു തട്ടായി തിരിക്കുന്നത് തെറ്റായ പ്രവണതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അവാര്‍ഡ് ജേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

മുഴുവന്‍ അവാര്‍ഡുകളും രാഷ്ട്രപതി വിതരണം ചെയ്യാത്തപക്ഷം ചടങ്ങില്‍ പങ്കെടുക്കില്ലെന്നാണ് പുരസ്‌കാര ജേതാക്കള്‍ അറിയിച്ചത്. തീരുമാനം അവാര്‍ഡ് ജേതാക്കള്‍ കത്തിലൂടെ കേന്ദ്രസര്‍ക്കാറിനെ അറിയിച്ചു. രാഷ്ട്രപതി അല്ലെങ്കില്‍ ഉപരാഷ്ട്രപതി പുരസ്‌കാരം വിതരണം ചെയ്യണമെന്നാണ് പുരസ്‌കാര ജേതാക്കള്‍ ആവശ്യപ്പെട്ടത്. പ്രതിഷേധത്തിന്റെ ഭാഗമായി 130 പേര്‍ ചേര്‍ന്ന് ഒപ്പിട്ട പരാതി കേന്ദ്ര സര്‍ക്കറിന് സമര്‍പ്പിച്ചു. ഈ പരാതിയില്‍ രാഷ്ട്രപതി വിതരണം ചെയ്യുന്ന ആദ്യ പതിനഞ്ചില്‍ ഉള്‍പ്പെടുന്ന ഗായകന്‍ യേശുദാസും സംവിധായകന്‍ ജയരാജും ഒപ്പിട്ടിട്ടുണ്ട്. ഭാഷാഭേതമന്യേ എല്ലാവരും പരാതിയില്‍ ഒപ്പിട്ടുണ്ട്.

പുരസ്‌കാര ജേതാക്കള്‍ക്ക് ലഭിച്ച ഔദ്യോഗിക കത്തില്‍ രാഷ്ട്രപതി ആണ് പുരസ്‌കാര വിതരണം നടത്തുന്നത് എന്നാണുള്ളത്. എന്നാല്‍ പുരസ്‌കാരം സ്വീകരിക്കുന്ന ചടങ്ങിന്റെ റിഹേര്‍സല്‍ ക്യാംപില്‍ വച്ചാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാകും ബാക്കി അവാര്‍ഡുകള്‍ നല്‍കുക എന്ന പ്രഖ്യാപനം ഉണ്ടായത്. കാലങ്ങളായി ദേശീയ ചലചിത്രപുരസ്‌കാരങ്ങള്‍ മുഴുവനായും രാഷ്ട്രപതി വിതരണം ചെയ്യാറ് പതിവ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments