HomeWorld NewsGulfഷാര്‍ജയിലെ ലേബര്‍ ക്യാംപില്‍ വൻ തീപിടുത്തം; ആറു ക്യാംപുകള്‍ കത്തിനശിച്ചു; ആളപായമില്ല

ഷാര്‍ജയിലെ ലേബര്‍ ക്യാംപില്‍ വൻ തീപിടുത്തം; ആറു ക്യാംപുകള്‍ കത്തിനശിച്ചു; ആളപായമില്ല

ഷാര്‍ജയില്‍ ലേബര്‍ ക്യാംപിലുണ്ടായ തീപിടുത്തത്തില്‍ ആറോളം ലേബർ ക്യാമ്പുകൾ കത്തി നശിച്ചു. താല്‍ക്കാലിക ലേബര്‍ ക്യാംപായി കെട്ടിയുണ്ടാക്കിയ കാരവനുകളിലാണ് തീപ്പിടുത്തം ഉണ്ടായത്. നൂറോളം തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. ഭൂരിഭാഗം തൊഴിലാളികളും ജോലിക്കു പോയിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ജീവനക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കളും നിരവധി രേഖകളും ലാപ്ടോപ്പും പണവും തീപ്പിടുത്തത്തില്‍ കത്തിനശിച്ചു. ഷാര്‍ജ പൊലീസും സിവില്‍ ഡിഫന്‍സും ചേര്‍ന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. ടാന്‍സാനിയ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്.

 

 

 
15 റൂമുകള്‍ വീതമുള്ള ആറു ക്യാംപുകള്‍ പൂര്‍ണമായും കത്തിനശിച്ചു.
ഓരോ റൂമിലും നാലു തൊഴിലാളികള്‍ വീതമാണ് താമസിച്ചിരുന്നത്. ഷാര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജിലെ തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം പ്രാദേശിക സമയം രാവിലെ 10.30ഓടെയാണ് തീപ്പിടുത്തം ഉണ്ടായത്. ഈസമയം, മിക്ക ആളുകളും ജോലിസ്ഥലത്തായിരുന്നു. അവധിക്കു നാട്ടില്‍ പോകുമ്ബോള്‍ കൊണ്ടുപോകാനായി സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ എല്ലാം നഷ്ടപ്പെട്ടതായി തൊഴിലാളികള്‍ പറഞ്ഞു. ഏകദേശം 25,000 ദിര്‍ഹം വരെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.

 

 
ക്യാംപിലെ അടുക്കള ഭാഗത്താണ് ആദ്യം തീപിടിച്ചതെന്നാണ് കരുതുന്നത്. ഇത് പിന്നീട് നിരവധി പാചകവാതക സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കാന്‍ കാരണമായി. അങ്ങനെയാണ് തീ, കൂടുതല്‍ സ്ഥലങ്ങളിലേക്കു പടര്‍ന്നത്. ഹെറിറ്റേജ് ഇന്‍സ്റ്റിറ്റ്യൂട്ട് പുതിയ ക്യാംപുകള്‍ നിര്‍മിക്കാന്‍ ആരംഭിച്ചിട്ടുണ്ട്.

ടൊമാറ്റോ കെച്ചപ്പ് എന്ന പേരിൽ നാം വാങ്ങിക്കഴിക്കുന്നത് മൃഗരക്തവും കൊക്കയ്‌നും മുതൽ മൂത്രം വരെ ! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ !! വീഡിയോ കാണാം

വികാരിയച്ചനു പിന്നാലെ പൂജാരിയും……. ഇടുക്കിയിൽ 70 വയസുകഴിഞ്ഞ വൃദ്ധയെ യുവപൂജാരി പീഡിപ്പിച്ചത് ഇങ്ങനെ !!

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments