HomeWorld NewsGulfമലയാളികൾ ഏറ്റവും കൂടുതൽ ജോലി അന്വേഷിച്ചിരുന്ന മറ്റൊരു മേഖലയ്ക്കുകൂടി പൂട്ടിട്ട് ദുബായ് സർക്കാർ

മലയാളികൾ ഏറ്റവും കൂടുതൽ ജോലി അന്വേഷിച്ചിരുന്ന മറ്റൊരു മേഖലയ്ക്കുകൂടി പൂട്ടിട്ട് ദുബായ് സർക്കാർ

ദുബായിലെ പ്രവാസി തൊഴിലന്വേഷകരുടെ ആശാകേന്ദ്രമായിരുന്ന ടൈപ്പിംഗ് സെന്ററുകള്‍ക്ക് അടച്ചുപൂട്ടാനൊരുങ്ങുന്നു. നവംബര്‍ ഒന്നു മുതല്‍ വിസയും എമിറേറ്റ്സ് ഐ.ഡി, ലേബര്‍ കാര്‍ഡ് തുടങ്ങിയ മുഴുവന്‍ സേവനങ്ങള്‍ക്കുമായി ആമിര്‍ ബിസിനസ് സെന്ററുകള്‍ എന്ന പേരില്‍ സര്‍ക്കാര്‍ പുതിയ കേന്ദ്രങ്ങള്‍ തുറന്നതോടെയാണിത്. ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്സിന്റെ കീഴിലാണ് ഇത്തരം അമ്ബതോളം സെന്ററുകള്‍ ആരംഭിച്ചത്. റെസിഡന്‍സ് പെര്‍മിറ്റുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെ മാത്രമേ ലഭിക്കൂ എന്ന സ്ഥിതിയാണിപ്പോള്‍.

നേരത്തേ ടൈപ്പിംഗ് സെന്ററുകളില്‍ നിന്ന് അപേക്ഷ തയ്യാറാക്കി അവ എമിഗ്രേഷന്‍ സെന്ററില്‍ സമര്‍പ്പിച്ച്‌ വിസ ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇതിനായി ടൈപ്പിംഗ് സെന്ററുകള്‍ ഉപയോഗിച്ചുവന്ന ഓണ്‍ലൈന്‍ സംവിധാനം നവംബര്‍ ഒന്നു മുതല്‍ പ്രവര്‍ത്തന രഹിതമായി. ഇതോടെ അടച്ചുപൂട്ടുകയല്ലാതെ മറ്റുവഴികളില്ലെന്നാണ് ടൈപ്പിംഗ് സെന്റര്‍ ഉടമകള്‍ പറയുന്നത്. ഒരു കാലത്ത് എന്തിനും ഏതിനും ടൈപ്പിംഗ് സെന്ററുകളെ ആശ്രയിക്കണമെന്ന അവസ്ഥായായിരുന്നു. എന്നാല്‍ നവംബര്‍ ഒന്നിനു ശേഷം ഉപഭോക്താക്കള്‍ ആരും ഇവിടേക്ക് വരേണ്ടതില്ലെന്ന സാഹചര്യമാണുണ്ടായത്.

ഇംഗ്ലീഷിലും അറബിയിലും അത്യാവശ്യം അറിവുള്ളവര്‍ക്ക് വലിയ പ്രയാസമില്ലാതെ ലഭിക്കുന്ന ജോലിയായിരുന്നു ടൈപ്പിംഗ് സെന്ററുകളിലേത്. ദുബയില്‍ മാത്രം 600ലേറെ ടൈപ്പിംഗ് സെന്ററുകളുണ്ടെന്നാണ് കണക്ക്. ഇവയിലാവാട്ടെ, ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നത് മലയാളികളും. വിസ, എമിറേറ്റ്സ് ഐ.ഡി, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ തയ്യാറാക്കി നല്‍കുകയായിരുന്നു ഇവിടെ നിന്നുള്ള പ്രധാന സേവനം. സ്വദേശികളും വിദേശികളും ഉള്‍പ്പെടെയുള്ള അപേക്ഷകര്‍ പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളുമായി ഇവിടെയെത്തിയാല്‍ അപേക്ഷകള്‍ ഓണ്‍ലൈനായി ചെയ്തുകൊടുക്കുകയും അതിന് നിശ്ചിത ഫീസ് ഈടാക്കുകയും ചെയ്യുന്നതാണ് രീതി.

ഏതാനും വര്‍ഷം മുമ്ബ് തൊഴില്‍ വിസയുമായി ബന്ധപ്പെട്ട ലേബര്‍ കാര്‍ഡ്, മെഡിക്കല്‍ കാര്‍ഡ് തുടങ്ങിയവയ്ക്കുള്ള അപേക്ഷകള്‍ സ്വകാര്യ പങ്കാളിത്തത്തോടെ സര്‍ക്കാര്‍ ആരംഭിച്ച തസ്ഹീല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയതോടെ ആരംഭിച്ചതാണ് ടൈപ്പിംഗ് സെന്ററുകളുടെ കഷ്ടകാലം. നേരത്തേ ടൈപ്പിംഗ് സെന്ററുകള്‍ വഴി ചെയ്തിരുന്ന അപേക്ഷകള്‍ തസ്ഹീല്‍ കേന്ദ്രങ്ങളിലൂടെ മാത്രമേ പാടുള്ളൂ എന്ന നിയമം വന്നതോടെ പകുതിയോളം ജോലി ഈ സെന്ററുകള്‍ക്ക് നഷ്ടമാവുകയായിരുന്നു. അപ്പോഴും എമിറേറ്റ്സ് ഐ.ഡി, വിവിധ തരം വിസ അപേക്ഷകള്‍, മെഡിക്കല്‍ അപേക്ഷകള്‍ തുടങ്ങിയവ തയ്യാറാക്കി നല്‍കുന്നത് ടൈപ്പിംഗ് സെന്ററുകള്‍ വഴി തന്നെയായിരുന്നു. എന്നാല്‍ പുതിയ ആമിര്‍ സെന്ററുകള്‍ വന്നതോടെ അവസാന കച്ചിത്തുരുമ്ബും നഷ്ടപ്പെട്ട അവസ്ഥായായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments