HomeWorld NewsGulfപ്രവാസിയായ ഒരു ഭർത്താവ് നാട്ടിലുള്ള എല്ലാ പ്രവാസികളുടെ ഭാര്യമാർക്കുമായി നൽകുന്ന 10 ഉപദേശങ്ങൾ !

പ്രവാസിയായ ഒരു ഭർത്താവ് നാട്ടിലുള്ള എല്ലാ പ്രവാസികളുടെ ഭാര്യമാർക്കുമായി നൽകുന്ന 10 ഉപദേശങ്ങൾ !

സ്വന്തം ഭാര്യയ്ക്കും മക്കൾക്കും വേണ്ടി അന്യ നാട്ടിൽ കഷ്ടപ്പെടുന്ന ഭർത്താവിനായി പ്രാർത്ഥിച്ചും നേർച്ചകൾ നടത്തിയും കാത്തിരിക്കുന്ന ഭാര്യമാർ കുറഞ്ഞിട്ടല്ല. എങ്കിലും, കേരളത്തിൽ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവമാണ് പ്രവാസിയുടെ ഭാര്യ മറ്റൊരാളുമായി ഒളിച്ചോടി എന്നുള്ളത്. അത്തരക്കാർക്കിടയിൽ സ്വന്തം സുഖം അന്വേഷിച്ച് പോകുന്ന ചിലരും ഇല്ലാതില്ല. തന്റെ അഭാവത്തിൽ നാട്ടിൽ കഴിയുന്ന ഭാര്യയേയും മക്കളേയും ഓർത്ത് മനസ്സിൽ കരയുന്ന ഭർത്താവിനെ പോലെ കാത്തിരിക്കാനുള്ള മനസ്സ് എന്തുകൊണ്ട് ചില ഭാര്യമാർക്കെങ്കിലും ഇല്ലാതെ പോകുന്നു? ഇതിനൊക്കെ മറുപടിയാണ് ഗൾഫ്കാരനായ ഒരു ഭർത്താവ് അദ്ദേഹത്തെ പോലെ മരുഭൂമിയിൽ കുടുംബത്തിനായി കഷ്ടപ്പെടുന്ന ആയിരക്കണക്കിന് വരുന്ന ഭർത്താക്കന്മാരുടെ നാട്ടിലെ ഭാര്യമാർക്കായി നൽകുന്ന 10 ഉപദേശങ്ങൾ=

 

 

ഒരിക്കലും പരപുരുഷന്മാരെക്കുറിച്ച് പുകഴ്ത്തിപ്പറയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കാരണം ഇന്ന് ഒരു ഭർത്താവും ഇഷ്ടപ്പെടാത്ത ഒന്നാണത്. എത്ര വലിയവനോ ആയിക്കോട്ടെ നിങ്ങളുടെ ഭർത്താവിനോളം ഒരിക്കലും നിങ്ങളെ കെയർ ചെയ്യാൻ കഴിയില്ല എന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും,
കുടുംബം സ്വർഗ്ഗതുല്യമാക്കുന്നത് ഭാര്യമാരുടെ ശരിയായ പ്രവർത്തനവും അതിൽ അവർക്കുള്ള നല്ല പങ്കും സഹകരണവും ആണ്. മക്കളെ ശരിയായ രീതിയിൽ വളർത്തുകയും ഭർത്താവിന്റെ ദീർഘായുസ്സിനായി പ്രാർത്ഥിക്കുകയും ചെയ്യുന്ന ഒരു ഭാര്യയാണ് നിങ്ങളെങ്കിൽ അതിൽപരം ഒരു നല്ല കുടുംബം വേറെയില്ല എന്നുതന്നെ പറയാം.
നിങ്ങളുടെ ഭർത്താവ് സ്ഥിരമായി നിങ്ങളെ ഫോൺ ചെയ്യുന്ന ആളാണെങ്കിൽ സംസാരിക്കുന്ന സമയങ്ങളിൽ കുറച്ച് ബഹുമാനമൊക്കെയാവാം. എന്റെ ഭർത്താവല്ലേ, എന്നെ അറിയുന്ന ആളല്ലേ, പിന്നെ ഞാനെന്തിന് അത് പ്രകടിപ്പിക്കണം എന്നൊക്കെ തോന്നിയിട്ടുണ്ടങ്കിൽ നിങ്ങൾക്ക് തെറ്റി. എപ്പോഴും ഒന്ന് ചിന്തിക്കുക സ്നേഹം, ബഹുമാനം എന്നിവയൊക്കെ കൊടുത്താലേ അത് തിരിച്ച് പ്രതീക്ഷിക്കാവൂ. അത് ഇനി നിങ്ങളെ ജീവനുതുല്യം സ്നേഹിക്കുന്ന ഭർത്താവായാലും ശരി വീട്ടിൽ
നിങ്ങളൊക്കെ കാവലിന് നിർത്തുന്ന ശ്വാനനായാലും ശരി.
അദ്ദേഹം നിങ്ങളോട് സംസാരിക്കുന്ന വേളയിൽ ആ ശബ്ദം പ്രത്യേകം നിരീക്ഷിക്കുക. കാരണം ജോലിയിലുള്ള ഭാരം മൂലമോ അതുമല്ലെങ്കിൽ നിങ്ങളെയെല്ലാം വിട്ടുപിരിഞ്ഞു നിൽക്കുന്ന അവസ്ഥയിലോ ചിലപ്പോൾ സങ്കടം ഉണ്ടാകാം. അതുമല്ലെങ്കില് മറ്റേതെങ്കിലും കാരണത്താല് സന്തോഷവാനും ആയിരിക്കാം. അങ്ങിനെയാണെങ്കിൽ അവസരത്തിനൊത്ത് സംസാരിക്കാൻ ശ്രദ്ധിക്കുക. ഉദാഹരണത്തിന് വിഷമത്തിൽ നിൽക്കുന്ന ആളോട് ”നിങ്ങൾക്ക് ഞങ്ങളെക്കുറിച്ച് വല്ല ഓർമ്മയുമുണ്ടോ മനുഷ്യാ??? നിങ്ങളെന്താ കാശ് അയക്കാത്തത്??…” എന്നീ രീതിയിൽ ഒന്നും പറയാതെ ”നോക്കൂ നിങ്ങൾ വിഷമിക്കരുത്, കൂടെ ഞാൻ ഇല്ലേ” എന്നൊന്നു പറഞ്ഞ് നോക്കൂ… മതി, അതുമതി അതുവരെ ആദ്ദേഹത്തിന് ഉണ്ടായിരുന്ന
പ്രശ്നങ്ങളെല്ലാം പമ്പകടക്കുന്നത് നിങ്ങൾക്ക് കാണാം.

 

 

നിങ്ങൾ ചെയ്യുന്നതോ അതുമല്ലെങ്കിൽ ചെയ്യേണ്ടതോ ആയ കാര്യങ്ങൾ വീട്ടിലെ കുടുംബനാഥനായ ആദ്ദേഹത്തിനോടു അഭിപ്രായം ചോദിച്ചത്കൊണ്ട് മാനംപൊട്ടി വീഴുകയൊന്നും ഇല്ല. കാരണം ഇത്തരം അഭിപ്രായം ചോദിക്കുന്നതിലൂടെ നിങ്ങളുടെ ഭർത്താവിന് നിങ്ങളിൽ പ്രത്യേക ഇഷ്ടവും ബഹുമാനവും ഇരട്ടിക്കാനേ ഇടയാകൂ. അതുപോലെതന്നെ ആദ്ദേഹത്തോടു അഭിപ്രായം ചോദിക്കാതെ നിങ്ങൾ ഒരു മാറ്റങ്ങളും ജീവിതത്തിലും കുടുംബത്തിലും വരുത്താൻ പാടില്ല.

 

 

പല ഭർത്താക്കന്മാരും പലവിധം ആണ്. ചിലർ ഉപദേശിക്കാൻ താല്പര്യം എപ്പോഴും പ്രകടിപ്പിക്കും. മറ്റുചിലർ കുറ്റപ്പെടുത്താൻ മെനക്കെടുന്നവരായിരിക്കാം. ഇവിടെയാണ് ഒരു യഥാർത്ഥ ഭാര്യയുടെ കഴിവ് നിങ്ങൾ തെളിയിക്കേണ്ടത്. കാരണം ഇന്ന് കേരളത്തിലെ സ്ത്രീകൾക്ക് ഇല്ലാത്ത ഒരു കഴിവാണ് കേൾക്കുക എന്നത്. ഒരു നല്ല ഭാര്യയുടെ ശരിയായ ഗുണം ആണ് നല്ല കേഴ്വിക്കാരിയാവുന്നത്. ഈയൊരു മനോഭാവം നിങ്ങൾ ജീവിതത്തിൽ വച്ച് പുലർത്താൻ ശ്രമിക്കൂ, എന്നാൽ ജീവിതം പാതി വിജയിച്ചു.

 

 

 

ഭർത്താവിന്റെ മുന്നിൽ വാചാലയാവാം, അതും നല്ല ഗുണം ആണ്. എന്നാൽ അതിനും ഉണ്ടല്ലോ ഒരു പരിധി. നമ്മുടെ കുടുംബജീവിതത്തിൽ കല്ലുകടികൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ഭർത്താവിന് മുന്നിൽ വാചാലയാകാൻ പാടുള്ളതല്ല.
ഉദാഹരണത്തിനു മക്കളുടെ പഠനത്തെക്കുറിച്ചോ അതുമല്ലെങ്കിൽ മക്കളിലെ വികൃതികളെക്കുറിച്ച് വാചാലയാകുന്നതോ ഒരിക്കലും ഒരു ഭർത്താവും കുറ്റപ്പെടുത്തില്ല. അതിന് പകരമായി ഭർത്താവിന്റെ കഴിവില്ലായ്മയെ കുറിച്ച് ഭർത്താവിന് മുന്നിൽ വച്ച് മറ്റുള്ളവരോട് പറഞ്ഞാൽ കുടുംബത്തെ എളുപ്പം നമുക്ക് കട്ടപ്പുറത്ത് ഇരുത്താം.

 
ചില ഭർത്താക്കന്മാർ എന്നെപ്പോലെ മുൻശുണ്ഠി ഉള്ളവരാകാം. അങ്ങനെയുള്ളവരെ അടക്കാൻ ഇന്നത്തെക്കാലത്ത് ഒരു പ്രയാസവുമില്ല, അത്തരം ആളുകൾ ദേഷ്യം വന്ന് എന്തെങ്കിലും പറഞ്ഞാലും സ്വയം ക്ഷമിച്ച് കേൾക്കാൻ ശ്രമിക്കുക. ഇത്തരം ആളുകൾ കാറും കോളും അടങ്ങി യാൽ വീണ്ടും ക്ഷമചോദിക്കാൻ തിരിച്ച് നിങ്ങളെത്തന്നെ വിളിക്കും. അത് തീർച്ച … ” ആ സമയത്ത് ചിരിച്ച്കൊണ്ട് ‘എനിക്കറിയാം എന്നെ ഇഷ്ടമില്ലാഞ്ഞിട്ടല്ല എന്നോട് ദേഷ്യപ്പെട്ടത്’ എന്നോ അതുമല്ലെങ്കിൽ ‘ ഈ മുൻശുണ്ഠിക്കാരനെ എനിക്ക് ഇപ്പഴും ഇഷ്ടമാണ്’ എന്ന് വെറുതേയെങ്കിലും തട്ടിവിടാൻ ശ്രമിച്ച് നോക്കൂ. പിന്നെ ജീവിതത്തിൽ ചൂടാവുന്ന പല സ്ഥലങ്ങളിലും തണുപ്പൻ പ്രതികരണത്തിലേക്ക് അദ്ദേഹം സ്വമേധയാ മാറാൻ ശ്രമിക്കുന്നത് നിങ്ങൾക്ക് ഫീൽ ചെയ്യും.
പ്രശ്നങ്ങൾ ഇല്ലാത്ത ജീവിതങ്ങൾ ഒരിക്കലും എവിടെയും നമുക്ക് കാണാൻ സാധിക്കില്ല . അതുകൊണ്ട് തന്നെ ഭർത്താവിന്റെ വീട്ടുകാരെ കുറിച്ചുള്ള കുറ്റങ്ങളും കുറവുകളും നിരന്തരം അദ്ദേഹത്തോട് പറയാതിരിക്കുക നിങ്ങളെ കാണുന്നതിന് മുൻപ് ഇത്രയും കാലം കൂടെക്കഴിഞ്ഞിരുന്ന വ്യക്തികളെക്കുറിച്ച് ഇത്തരം അപവാദം പറയുന്നതിലൂടെ നിങ്ങളുടെ ഭർത്താവിന് മുന്നിൽ നിങ്ങളുടെ വില ഇടിയുകയാണ് സത്യത്തിൽ ഇവിടെ സംഭവിക്കുന്നത്. ചിന്തിക്കുക ഇന്ന് തെറ്റുകളും കുറ്റങ്ങളും ഇല്ലാത്തവർ ഭൂമിയിൽ ഇല്ല… പരസ്പരം മനസ്സിലാക്കി തെറ്റുകൾ പൊറുത്ത്കൊടുത്ത് നല്ലരീതിയിൽ ഇനിയെങ്കിലും ജീവിക്കാൻ ശ്രമിക്കുക.
നിങ്ങൾ എന്തോക്കെയാണോ ചെയ്യാൻ പ്ലാൻ ചെയ്തിരിക്കുന്നത് അതെല്ലാം നിങ്ങളുടെ ഭർത്താവിന്റെ പരിധിക്കുള്ളിൽ വരുന്നതാണെന്ന് സ്വയം വിലയിരുത്തുക. നിങ്ങൾക്ക് ഭർത്താവ് അയച്ച് തരുന്ന ധനത്തിന്റെ പരിധിക്കുള്ളിൽ നിന്ന് ആഗ്രഹിക്കുക. ധൂർത്ത് ഒഴിവാക്കാൻ എപ്പോഴും ശ്രമിക്കുക.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments