HomeCinemaMovie Newsഅത് സ്നേഹത്തിന്റെ പാടുകളാണ്; അതിൽ ഞാൻ അഭിമാനിക്കുന്നു; നടി കനിഹ

അത് സ്നേഹത്തിന്റെ പാടുകളാണ്; അതിൽ ഞാൻ അഭിമാനിക്കുന്നു; നടി കനിഹ

പ്രസവത്തിന് ശേഷം ശരീരസൗന്ദര്യം പോകാതിരിക്കാൻ സ്ത്രീകള്‍ നടത്തുന്ന അനാരോഗ്യകരമായ ചികിത്സാരീതികള്‍ക്കെതിരെ നടി കനിഹ. അമ്മയായതിന് ശേഷം സൗന്ദര്യം പോകുമെന്ന് വിചാരിക്കുന്നത് തെറ്റാണെന്നാണ് കനിഹയുടെ അഭിപ്രായം. ശരീരസൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി സ്ത്രീകള്‍ ചെയ്യുന്ന ശസ്ത്രക്രിയകള്‍ പ്രകൃതിദത്തമല്ലെന്നും ഇത് ശരീരത്തിന് ദോഷം ചെയ്യുമെന്നും കനിഹ പറയുന്നു. പ്രസവ ശേഷം ഉണ്ടാകുന്ന പാടുകൾ ഓർത്ത് വിഷമിക്കരുതെന്നു താരം പറയുന്നു. ഇത് സ്‌നേഹത്തിന്റെ പാടുകളാണ്. ചികിത്സ വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നിങ്ങളാണ്. എന്നാല്‍ ഒരിക്കലും അത്തരം തീരുമാനങ്ങളില്‍ വിഷമിക്കരുതെന്നും കനിഹ പറയുന്നു.

 

 

‘കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രമുഖ ഫാഷന്‍ ഡിസൈനറായ സഞ്ജനാ ജോണിന്റെ ഒരു ഫാഷന്‍ ഷോയുടെ ഭാഗമായി റാംപില്‍ നടന്നിരുന്നു. കറുത്ത ലെഹങ്കയാണ് അന്ന് അണിഞ്ഞത്. മകന് അപ്പോള്‍ മൂന്ന് വയസേ ആയിട്ടുള്ളൂ. അതുകൊണ്ട് തന്നെ തന്റെ ശരീരഭാഗങ്ങള്‍ക്ക് ഒരു മോഡലിന് വേണ്ട സൗന്ദര്യം ഇല്ലായിരുന്നു. പ്രസവാനന്തരം വയറിലുണ്ടാകുന്ന പാടുകള്‍ മറയ്ക്കാനായി മെയ്ക്ക് അപ്പൊന്നും ചെയ്തിരുന്നില്ല. അത് മറയ്ക്കാതെ റാംപിലൂടെ നടന്നു. പക്ഷെ, എന്റെ ഈ പ്രവര്‍ത്തി പലര്‍ക്കും ഇഷ്ടപ്പെട്ടില്ല. ഒരുപാട് ആളുകള്‍ എനിക്ക് സന്ദേശം അയച്ചു. എന്റെ സൗന്ദര്യബോധത്തെ കുറ്റപ്പെടുത്തി. എന്നാല്‍ അതൊന്നും താന്‍ ശ്രദ്ധിക്കാന്‍ പോയില്ല. കാരണം അത്തരം പാടുകളില്‍ ഞാന്‍ അഭിമാനിക്കുന്നു. അതിന് എനിക്ക് എന്റേതായ കാരണങ്ങളുണ്ട്.
അതിനാല്‍ എല്ലാ അമ്മമാരോടും ഞാന്‍ പറയുന്നു, നിങ്ങളുടെ ശരീരത്തെ സ്‌നേഹിക്കൂ.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments