HomeWorld NewsGulfഷാര്‍ജയില്‍ ബാല്‍ക്കണിയില്‍ നിന്ന് വീണ് മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

ഷാര്‍ജയില്‍ ബാല്‍ക്കണിയില്‍ നിന്ന് വീണ് മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

ഷാര്‍ജ: ഷാർജയിൽ കെട്ടിടത്തിന്‍െറ ബാല്‍ക്കണിയില്‍ നിന്ന് വീണ് മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. അല്‍ ഖാസിമിയയിലെ ജനവാസ മേഖലയില്‍ നടന്ന അപകടത്തില്‍ പാകിസ്താനി ബാലികയാണ് മരിച്ചത്. കെട്ടിടത്തിന്‍െറ ഏഴാം നിലയില്‍ നിന്ന് വീണ കുട്ടി തല്‍ക്ഷണം മരിച്ചതായി പൊലീസ് അറിയിച്ചു. ചെറിയ കുട്ടികളുമായി താമസിക്കുന്നവര്‍ മട്ടുപ്പാവിലേക്കുള്ള വാതിലും ജനലും തുറന്ന് വെക്കരുതെന്നാണ് ചട്ടം. ജനലിനും വാതിലിനും സമീപത്തായി കസേര പോലുള്ള വസ്തുക്കള്‍ വെക്കരുത്. കുട്ടികളെ തനിച്ചാക്കി പുറത്ത് പോകരുത്. മട്ടുപ്പാവുകളില്‍ വീട്ടിലെ ഒരു തരത്തിലുള്ള ഉപകരണവും വെക്കരുതെന്നും അധികൃതര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നു. എന്നാൽ, പൊലീസും സിവില്‍ ഡിഫന്‍സ് വിഭാഗവും നല്‍കുന്ന ഈ മുന്നറിയിപ്പുകള്‍ പാലിക്കാത്തതാണ് ഇത്തരത്തിലുള്ള അപകടങ്ങള്‍ക്ക് കാരണം.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments