HomeAround KeralaThiruvananthapuramവര്‍ക്കലയിൽ ദളിത്‌ പെൺകുട്ടിയെ കൂട്ടബലാത്സംഘം ചെയ്ത സംഭവത്തിൽ മൂന്ന് പേര്‍ കസ്റ്റഡിയില്‍

വര്‍ക്കലയിൽ ദളിത്‌ പെൺകുട്ടിയെ കൂട്ടബലാത്സംഘം ചെയ്ത സംഭവത്തിൽ മൂന്ന് പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ ദളിത്‌ നഴ്‌സിങ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഘം ചെയ്ത കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. പിടിക്കപ്പെട്ട മൂന്ന് പേരും വര്‍ക്കല സ്വദേശികളാണ്. പെണ്‍കുട്ടിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലിസ് പറഞ്ഞു. കാമുകനടക്കം മൂന്ന് പേരാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പൊലിസിന് മൊഴി നല്‍കിയിരുന്നു.

 
വര്‍ക്കല അയന്തിയ്ക്ക് സമീപം ഓട്ടോയില്‍ അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടി എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച്ച രാവിലെ ഓട്ടോ ഡ്രൈവറായ കാമുകനോടൊപ്പം പുറത്തുപോയ പെണ്‍കുട്ടിയെ വര്‍ക്കലയിലെ വിജനമായ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വര്‍ക്കല റെയില്‍വേ സ്റ്റേഷനു സമീപത്തു കൂടെ ഓട്ടോയില്‍ പോകുമ്പോള്‍ പെണ്‍കുട്ടി നിലവിളിക്കുകയും അത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയുമായിരുന്നു. എന്നാല്‍ നാട്ടുകാര്‍ എത്തിയപ്പോഴേക്കും പ്രതികള്‍ ഓടി രക്ഷപ്പെട്ടിരുന്നു. പ്രതികളെ ചോദ്യം ചെയ്തു വരുന്നു.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments