HomeWorld NewsGulfഷാർജ വ്യവസായ മേഖലയിൽ തീപിടുത്തം; നാലു വെയർഹൗസുകൾ കത്തിനശിച്ചു

ഷാർജ വ്യവസായ മേഖലയിൽ തീപിടുത്തം; നാലു വെയർഹൗസുകൾ കത്തിനശിച്ചു

ഷാർജ:  സഫീർമാളിനു സമീപം നാലു വെയർഹൗസുകളിലുണ്ടായ അഗ്നിബാധയിൽ വൻ നാശനഷ്‌ടം. ലക്ഷങ്ങളുടെ നഷ്‌ടം കണക്കാക്കുന്നു. ആളപായമില്ല.  വ്യവസായ മേഖല ഏഴിൽ ഇന്നലെ ഉച്ചയ്‌ക്ക് ഒരുമണിയോടെയാണ് തീ പടർന്നുപിടിച്ചത്.

ഭക്ഷ്യസാധനങ്ങൾ, ശുചീകരണ സാധനങ്ങൾ, ഫർണിച്ചർ, ഇലക്‌ട്രിക് ഉപകരണങ്ങൾ എന്നിവ സൂക്ഷിച്ചിരുന്ന വെയർ ഹൗസുകളാണ് കത്തിനശിച്ചതെന്നു സിവിൽ ഡിഫൻസ് ഡയറക്‌ടർ ജനറൽ ബ്രിഗേഡിയർ ജനറൽ അബ്‌ദുല്ല സഈദ് അൽ സുവൈദി പറഞ്ഞു.

രാത്രി വൈകിയും തീ പൂർണമായും നിയന്ത്രണവിധേയമായില്ല. ദുബായ്, അജ്‌മാൻ എന്നിവിടങ്ങളിൽ നിന്ന് അഗ്നിശമന യൂണിറ്റുകൾ എത്തി. സമീപത്തെ കെട്ടിടങ്ങളിലുള്ളവരെ ഒഴിപ്പിച്ചു. പ്രദേശമാകെ കടുത്തപുകയും രൂക്ഷഗന്ധവും തങ്ങിനിൽക്കുകയാണ്. കാരണം അറിവായിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments