ന്യൂഡല്‍ഹി: ഡല്‍ഹി കേരള ഹൗസിലെ ബീഫ് വിവാദത്തില്‍ പോലീസിന് തെറ്റുപറ്റിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും ഡല്‍ഹി പോലീസും. കേരള ഹൗസില്‍ റെയ്ഡ് നടത്തിയതില്‍ തെറ്റുപറ്റിയതായും ഇക്കാര്യത്തില്‍ കേരള മുഖ്യമന്ത്രിക്ക് വിശദീകരണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു . ഡല്‍ഹി പോലീസിനോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചു.
തെറ്റ് സമ്മതിച്ച് ഡല്‍ഹി പോലീസും രംഗത്തെത്തി. കേരള ഹൗസിലെ തിരക്കിട്ട പരിശോധന ഒഴിവാക്കാമായിരുന്നു. ഇത്തരം പരാതി ലഭിച്ചാല്‍ ജാഗ്രത പാലിക്കണം. സംസ്ഥാന ഭവനുകളെ കുറിച്ച് പരാതി വന്നാല്‍ റസിഡന്റ് കമ്മിഷണറോട് വിശദീകരണം തേടണമെന്നും ഡല്‍ഹി പോലീസ് പുറത്തുവിട്ട സര്‍ക്കുലറില്‍ പറയുന്നു.