HomeNewsLatest Newsബാര്‍ കോഴകേസില്‍ തുടരന്വേഷണം സ്വാഭാവിക നടപടി; മുഖ്യമന്ത്രി

ബാര്‍ കോഴകേസില്‍ തുടരന്വേഷണം സ്വാഭാവിക നടപടി; മുഖ്യമന്ത്രി

തിരുവനന്തപുരം:  ബാര്‍ കോഴ കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത് സ്വഭാവിക നടപടിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  ഇന്ത്യയില്‍ ഇത്തരം നിരവധി കേസുകള്‍ വന്നിട്ടുള്ളതാണ്. സി.ബി.ഐ കൊടുത്തിട്ടുള്ള എത്ര കേസുകളില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടു- മുഖ്യമന്ത്രി ചോദിച്ചു. കോടതി ചെയ്തത് നിയമനടപടിയുടെ ഭാഗമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പാമോയില്‍ കേസില്‍ താന്‍ രാജിവെച്ചിരുന്നെങ്കില്‍ ജനങ്ങള്‍ എന്തു പറയുമായിരുന്നു. പിന്നീട്‌ തന്നെ കുറ്റവിമുക്തനാക്കിയ കാര്യം ഓര്‍മ്മിപ്പിച്ച് ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിജിലന്‍സിന്റെ ചുമതല തനിക്കായതിനാല്‍ ആ വകുപ്പ് താന്‍ കൈമാറുകയായിരുന്നു.
വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോളിന്റെ സ്ഥാനമൊഴിയാനുള്ള തീരുമാനം  അദ്ദേഹത്തിന്റെ മനസാക്ഷി അനുസരിച്ച് ചെയ്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments