HomeWorld NewsEuropeഅയര്‍ലന്‍ഡ് തണുത്തുവിറയ്ക്കുന്നു: വരാനിരിക്കുന്നത് കടുത്ത ശൈത്യത്തിന്റെ നാളുകൾ

അയര്‍ലന്‍ഡ് തണുത്തുവിറയ്ക്കുന്നു: വരാനിരിക്കുന്നത് കടുത്ത ശൈത്യത്തിന്റെ നാളുകൾ

ഡബ്ലിന്‍: അയര്‍ലന്‍ഡ് തണുത്തുവിറയ്ക്കുകയാണ്. ഇന്ന് ഏറ്റവും തണുപ്പേറിയ ദിവസമായിരിക്കും എന്ന് മെറ്റ് എയ്‌റീന്‍ മുന്നറിയിപ്പു നല്‍കി. ഇടിയോടു കൂടിയ ശക്തമായ മഴയും മഞ്ഞുവീഴ്ചയും ആലിപ്പഴവര്‍ഷവും പലയിടങ്ങളിലും രൂക്ഷമായി തുടരുകയാണ്. പകല്‍സമയത്ത് ഏറ്റവും കൂടിയ താപനില 7 ഡിഗ്രിയ്ക്കും 9 ഡിഗ്രിയ്ക്കും ഇടയിലായിരുന്നു. രാത്രി താപനില 3 ഡിഗ്രിവരെ താഴുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മഴ ഇന്നും തുടരും. ഗോള്‍വേ, ഡബ്ലിന്‍, ലിമെറിക് തുടങ്ങിയ സ്ഥലങ്ങളിലും രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലകളിലും വടക്കന്‍ കൗണ്ടികളിലും മഴയും ആലിപ്പഴം വീഴ്ചയും ശക്തമാണ്.

രാജ്യത്ത് പലഭാഗങ്ങളിലും വിന്‍ഡ് വാണിംഗ് നിലനില്‍ക്കുന്നുണ്ട്. മണിക്കൂറില്‍ 75 മുതല്‍ 100 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഇന്നും നാളെയും അന്തരീക്ഷം മേഘാവൃതമായിരിക്കും. മഴയും കാറ്റും തുടരും. പലയിടങ്ങളിലും വെള്ളപ്പൊക്കമുണ്ടാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. ഞായറാഴ്ചയും കാറ്റിനും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments