HomeNewsShortഭീകരാക്രമണം: ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങള്‍ക്ക് മുന്നിറിപ്പ്

ഭീകരാക്രമണം: ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങള്‍ക്ക് മുന്നിറിപ്പ്

ന്യുഡല്‍ഹി: പാരീസിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്തയിലെ പ്രധാന നഗരങ്ങള്‍ക്ക് ആഭ്യന്തരവകുപ്പിന്റെ മുന്നിറിയിപ്പ്. ന്യൂഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് അടക്കമുള്ള പ്രധാന നഗരങ്ങളിലാണ് കേന്ദ്ര ആഭ്യന്തര സുരക്ഷാ വിഭാഗം അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ അതതു സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇസ്ലാമിക് സ്‌റ്റേറ്റ് അടക്കമുള്ള ഭീകര സംഘടനകളുടെ ആക്രമണത്തിനുള്ള സാധ്യത ഇന്ത്യ തള്ളിക്കളയുന്നില്ല.ഇസ്ലാമിക് സ്‌റ്റേറ്റ് രാജ്യത്തിന് ഭീഷണിയാകുന്നതായി റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ), ഇന്റിലജന്‍സ് ബ്യൂറോ (ഐബി) തുടങ്ങിയ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്ന് ഐഎസ് അഹ്വാനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അമേരിക്ക,റഷ്യ അടക്കമുള്ള രാജ്യങ്ങളുമായി പ്രവര്‍ത്തിച്ചു വരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments