HomeWorld NewsEuropeയു.കെ യിൽ നാലാമത് കവൻട്രി ക്രിക്കറ്റ് ടൂർണമെന്റിൽ നാലാമതും സെന്റ്.ജോർജ് ക്രിക്കറ്റ് ടീം കിരീടം ചൂടി

യു.കെ യിൽ നാലാമത് കവൻട്രി ക്രിക്കറ്റ് ടൂർണമെന്റിൽ നാലാമതും സെന്റ്.ജോർജ് ക്രിക്കറ്റ് ടീം കിരീടം ചൂടി

കവൻട്രി ബ്ലൂസ് സംഘടിപ്പിച്ച നാലാമത് ഓൾ യുകെ ക്രിക്കറ്റ് ടൂർണമെന്റിൽ മാഞ്ചസ്റ്റർ സെന്റ്.ജോർജ് ടീമിന്റെ അശ്വമേധത്തിന് തടയിടാൻ; തുടർച്ചയായി രണ്ടാം തവണ ഫൈനലിൽ ഏറ്റ് മുട്ടിയിട്ടും കരുത്തരായ നോർത്താoപ്റ്റൺ ഫീനിക്സിനായില്ല. അവസാന ഓവർ വരെ വാശിയേറിയ പോരാട്ടം നടന്ന 15 ഓവർ മത്സരത്തിൽ സെന്റ്.ജോർജിന്റെ 146 റൺസിനെ പിന്തുടർന്ന ഫീനിക്സിന് 130 റൺസെടുക്കുന്നതിനിടയിൽ എല്ലാവരും പുറത്തായി.സെൻറ്.ജോർജിന്റെ ബേസിലിന്റെ മാരക ബൗളിംഗിന് മുന്നിൽ ഫീനിക്സ് താരങ്ങൾക്ക് ചുവടുറപ്പിക്കാനായില്ല.

 

 
മരണ ഗ്രൂപ്പിൽ നിന്നും കരുത്തരായ ടീമുകളുമായി പോരാടിയാണ് മാഞ്ചസ്റ്റർ കിരീടം ചൂടിയത്. സെമിയിൽ കരുത്തരായ ഫ്രണ്ട്സ് 11 ലണ്ടനെയാണ് സെന്റ്.ജോർജ് പരാജയപ്പെടുത്തിയത്. 208 റൺസ് ടൂർണമെൻറിൽ നേടി ഐ.പി.എൽ താരം സച്ചിൻ റാണ മികച്ച ബാറ്റ്സ്മാനായപ്പോൾ മാഞ്ചസ്റ്ററിന്റെ തന്നെ ജസ്റ്റിൻ ജോസഫ് 7 വിക്കറ്റ് നേടി മികച്ച ബൗളറായി.വിജയികൾക്ക് വേണ്ടി സെന്റ്.ജോർജ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ഗ്ലാഡ്വിൻ വിന്നേഴ്സ് ട്രോഫിയും ക്യാഷ് അവാർഡും അലൈഡ് ഫിനാൻസിയേഴ്സിന്റെ ജോയ് തോമസിൽ നിന്നും ഏറ്റുവാങ്ങി.റണ്ണേഴ്സ് അപ്പ് ട്രോഫിയും ക്യാഷ് പ്രൈസും ഫീനിക്സിന്റെ ക്യാപ്റ്റൻ ഡോണിന് ജോസ് മാത്യുവും, സെക്കന്റ് റണ്ണേഴ്സ് അപ്പ് ട്രോഫി കവൻട്രി ബ്ളൂസ് ക്യാപ്റ്റൻ ക്യഷ്ണരാജിന് കവൻട്രി കേരള കമ്യൂണിറ്റി സെക്രട്ടറി ബോബൻ ജോർജ്ജും സമ്മാനിച്ചു. വിജയികൾക്കുള്ള മെഡലുകൾ കവൻട്രി ബ്ളൂസ് പ്രസിഡന്റ് ഫെലിക്സ് സെബാസ്റ്റ്യൻ വിതരണം ചെയ്തു.

മലയാളത്തിലെ യുവഗായകൻ ഈ വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതെന്തിന്?

കോട്ടയത്ത് യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments