HomeWorld NewsEuropeവേൾഡ് യൂത്ത്ഡേയിൽ പങ്കെടുക്കാൻ പോയ യുകെ സംഘത്തിലെ അന്നക്കുട്ടിക്കു ലഭിച്ചു ആ അപൂർവ്വ ഭാഗ്യം !

വേൾഡ് യൂത്ത്ഡേയിൽ പങ്കെടുക്കാൻ പോയ യുകെ സംഘത്തിലെ അന്നക്കുട്ടിക്കു ലഭിച്ചു ആ അപൂർവ്വ ഭാഗ്യം !

വേൾഡ് യൂത്ത് ഡേയിൽ പങ്കെടുക്കാൻ യു കെയിൽ നിന്നും തിരിച്ച സംഘത്തിലെ വിവീഷ് വർഗീസ് – റീമ വിവീഷ് ദമ്പതികളുടെ ഏക മകളായ അന്നക്കുട്ടിക്കാണ് മാർപാപ്പയുടെ സ്നേഹ ചുംബനം അനുഗ്രഹമായി ലഭിച്ചത്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ജനങ്ങൾ, ജീവിക്കുന്ന വിശുദ്ധനായ, ആഗോള കത്തോലിക്കാ സഭയുടെ അദ്ധ്യാത്മിക ആചാര്യനായ പരിശുദ്ധ ഫ്രാൻസീസ് പാപ്പയെ ഒരു നോക്ക് കാണാൻ കൊതിക്കുന്ന അവസരത്തിൽ ആയിരക്കണക്കിന് ജനങ്ങൾ തിങ്ങിനിറഞ്ഞ സമ്മേളന നഗരിയിൽ വിലമതിക്കാനാവാത്ത പുണ്യമാണ് അന്നക്കുട്ടിയെ തേടിയെത്തിയത്.മാർപാപ്പയുടെ ദർശനം പോലും വലിയ പുണ്യമായി ആലോക കത്തോലിക്കാ സമൂഹം വിലമതിക്കുമ്പോൾ വി.അൽഫോസയുടെ പേര്കാരിയായ അന്നക്കുട്ടിക്ക് ഇത് മുൻജന്മ സുക്യതം. യു കെയിലെ കത്തോലിക്കാ സമൂഹത്തിന് വളരെയേറെ അനുഗ്രഹങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്ന ഇക്കഴിഞ്ഞ ദിവസങ്ങളിൽ മറ്റൊരു വലിയ അനുഗ്രഹമായി കാണാനാണ് വിവീഷും റീമയും ആഗ്രഹിക്കുന്നത്.

 

 
കഴിഞ്ഞ മാസം 24 നാണ് ജീസസ് യൂത്ത് നാഷണൽ ഡയറക്ടർ റവ.ഫാ.റോബിൻസൺ മെൽക്കിസിന്റെ നേത്യത്ത്വത്തിൽ ഫാ. ക്രിസ് ഉൾപ്പടെ വൈദികരും അല്മായരുമായുള്ള സംഘം പോളണ്ടിലേക്ക് വേൾഡ് യൂത്ത് ഡേയിൽ യുകെയുടെ പ്രതിനിധികളായി പങ്കെടുക്കുവാൻ പുറപ്പെട്ടത്. കുഞ്ഞുങ്ങളെ ഏറെ സ്നേഹിക്കുകയും അവർക്ക് അനുഗ്രഹത്തിന്റെ സ്നേഹപരിപാലനം ചൊരിയുവാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്ന ഫ്രാൻസീസ് പാപ്പ; ആ പാപ്പയുടെ നിർമ്മല സ്നേഹം അനുഭവിച്ചറിയുവാൻ അന്നക്കുട്ടിക്കും വിവീഷ് റീമ ലഭിച്ച പുണ്യത്തിന്റെ ആവേശത്തിൽ ദൈവത്തി ന് നന്ദി പറയുകയാണീ കുടുoബം.പോളണ്ടിലേക്ക് യാത്ര തിരിക്കുമ്പോൾ മാർപാപ്പയെ നേരിൽ കണ്ട വാൻ സാധിക്കുമെന്ന് കരുതിയെങ്കിലും തങ്ങളുടെ അരുമയായ കുഞ്ഞിന് ഈ സൗഭാഗ്യം ലഭിക്കുമെന്ന് സ്വപ്നത്തിൽ പോലും ഈ ദമ്പതികൾ കരുതിയിരുന്നില്ല. ആ സ്വപ്നം യാഥാർത്ഥ്യമായതിന്റെ അത്ഭുതം വിശ്വസിക്കുവാൻ ഇപ്പോഴും അവർക്ക് ആവുന്നുമില്ല.

a 3

ന്യൂ പോർട്ടിൽ താമസിക്കുന്ന കണ്ണൂർ സ്വദേശികളായ വിവീഷ് റീമയും അന്നക്കുട്ടിയും സമ്മേളന ശേഷം ഇന്നാണ് തിരികെയെത്തിയത്.ജീസസ് യൂത്തിന്റെ സജീവ പ്രവർത്തകരായ ഇവർ കഴിഞ്ഞ പത്ത് വർഷമായി യു കെയിൽ താമസമായിട്ട് . നഴ്സായി ജോലി ചെയ്യുകയും എം എസ് സി നഴ്സിംഗിന് പഠിക്കകയും ചെയ്യുന്ന വിവീഷും നഴ്‌സായ റീമയും, അന്നക്കുട്ടിക്ക് പോപ്പ് ഉമ്മ വച്ച ശേഷം ലഭിച്ച താരവേഷത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയവരുടെ സ്നേഹ പ്രകടനങ്ങൾ വിവരിക്കുവാൻ വാക്കുകൾ കിട്ടാത്തത്രക്ക് ഉത്സാഹത്തിലും ആവേശത്തിലുമാണ്.
ലോക യുവജന സമ്മേളനത്തിൻ പങ്കെടുത്ത വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ മലയാളികൾക്കിടയിൽ അന്നക്കുട്ടിക്ക് മാത്രമാണ് മാർപാപ്പയുടെ സ്നേഹ സ്പർശനവും ചുംബനവും ഏറ്റവാങ്ങുവാൻ പുണ്യം ലഭിച്ചത്.

 

 

ലോക യൂത്ത് സമ്മേളനത്തിൻ ദിവ്യബലി അർപ്പിക്കുന്നതിനിടയിൽ മാർപാപ്പ വീണത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു.പരിശുദ്ധ പിതാവ് തന്റെ മുൻഗാമിയായ വി.ജോൺ പോൾ സെക്കന്റ് തടങ്കലിൽ കഴിഞ്ഞിരുന്ന പഴയ നാസി തടവറകൾ സന്ദർശിക്കുകയും, പ്രത്യേകം പ്രാർത്ഥന അർപ്പിക്കുകയും തന്റെ പോളണ്ട് സന്ദർശന വേളയിൽ ചെയ്തിരുന്നു.

വാർത്ത: അലക്സ് വർഗീസ് 

യു.കെ യിൽ നാലാമത് കവൻട്രി ക്രിക്കറ്റ് ടൂർണമെന്റിൽ നാലാമതും സെന്റ്.ജോർജ് ക്രിക്കറ്റ് ടീം കിരീടം ചൂടി

മലയാളത്തിലെ യുവഗായകൻ ഈ വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതെന്തിന്?

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments