HomeWorld NewsEuropeഅവിസ്മരണീയമായി സാൽഫോർഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം

അവിസ്മരണീയമായി സാൽഫോർഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം

മാഞ്ചസ്റ്ററിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ സാൽഫോർഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം കഴിഞ്ഞ ശനിയാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിന് അസോസിയേഷൻ സെക്രട്ടറി ശ്രീമതി. സിന്ധു ഉണ്ണി സ്വാഗതം ആശംസിച്ചു. അസോസിയേഷൻ പ്രസിഡന്റ് ശ്രീമതി.ലില്ലിക്കുട്ടി തോമസിന്റെ അദ്ധ്യക്ഷ പ്രസംഗത്തെ തുടർന്ന് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കമ്മിറ്റിയംഗങ്ങൾ നിലവിളക്ക് തിരികൊളുത്തി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.റവ.ഫാ.പീറ്റർ കുര്യാക്കോസ് മുഖ്യാതിഥിയായിരുന്നു. അദ്ദേഹം ക്രിസ്തുമസ് സന്ദേശം നല്കി.

 

 
തുടർന്ന് നേറ്റിവിറ്റി പ്ലേയും, ക്രിസ്തുമസ് ക രോളും സാന്താക്ലോസിന്റെ കടന്ന് വരവും മറ്റ് കലാപരിപാടികളും, പൊതുയോഗവും ചേർന്നു. സെക്രട്ടറി സിന്ധു ഉണ്ണി റിപ്പോർട്ട് അവതരിപ്പിച്ചു.പൊതുയോഗത്തിൽ വച്ച് സാൽഫോർഡ് മലയാളി അസോസിയേഷനെ യുക്മയിൽ പ്രതിനിധീകരിക്കുവാൻ ശ്രീമതി.സിന്ധു ഉണ്ണി, ശ്രീ.സോനാ സ്കറിയ, ശ്രീ. ബിനോയ് മാത്യു എന്നിവരെ ഐകകണ്ഡേന തിരഞ്ഞെടുത്തു. പൊതുയോഗ ശേഷം ക്രിസ്തുമസ് ഡിന്നറിന് ഏവരും പിരിഞ്ഞു.

 

 
ഉച്ചകഴിഞ്ഞ് മാർഗ്ഗംകളി, പുരുഷൻമാരുടെ സ്കിറ്റ്, കലാഭവൻ മണിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് സ്ത്രീകളുടെ ഡാൻസ്, കുട്ടികളുടെ ഫാഷൻ ഷോ, വിവിധ പ്രായത്തിലുള്ള കുട്ടികളുടെ ഗ്രൂപ്പ് ഡാൻസുകൾ എന്നിവ കാണികളുടെ പ്രശംസ പിടിച്ച് പറ്റി. മുഴുവൻ അസോസിയേഷൻ അംഗങ്ങളുടേയും പ്രാതിനിധ്യവും പങ്കാളിത്തവും കൊണ്ട് ആഘോഷ പരിപാടികൾ വൻപിച്ച വിജയമായിരുന്നു. സമ്മാന വിതരണത്തെ തുടർന്ന് വൈസ് പ്രസിഡൻറ് ശ്രീമതി. ഷിബി ബിജു നന്ദി പ്രകാശിപ്പിച്ചതോടെ ഒരുദിവസം നീണ്ട് നിന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷത്തിന് സമാപനമായി. ക്രിസ്തുമസ് പുതുവത്സര ആഘോഷം വൻ വിജയമാക്കിയതിന് സെക്രട്ടറി സിന്ധു ഉണ്ണി ഏവർക്കുo നന്ദി രേഖപ്പെടുത്തി.

”അടിവസ്ത്രം മാത്രം ധരിച്ച് ഞാൻ എന്റെ സൗന്ദര്യം ആസ്വദിക്കാറുണ്ട് ” പ്രശസ്ത നടി നിക്കി ഗിൽറാണി തന്റെ വസ്ത്ര ധാരണത്തെക്കുറിച്ച് ചില കാര്യങ്ങൾ വെളിപ്പെടുത്തുന്നു !

വെറും 5 ദിവസങ്ങൾ കൊണ്ട് മെലിഞ്ഞു സുന്ദരനും സുന്ദരിയുമാകാം ! തടി ദിവസങ്ങൾ കൊണ്ട് കുറയ്ക്കുന്ന ഈ അത്ഭുത മരുന്നു വീട്ടിൽ ഈസിയായി ഉണ്ടാക്കാം !

വഴിയിലൂടെ നടന്നു പോകുന്നവരുടെ ശരീരത്തില്‍ തുപ്പും….പക്ഷെ അത് വേറൊരു സിംബലാണ്……സൂക്ഷിക്കുക ! ഷാർജയിൽ തട്ടിപ്പിനിരയായ യുവാവ് ആ പുതിയ തട്ടിപ്പിനെക്കുറിച്ച് പറയുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments