HomeHealth Newsമനുഷ്യശരീരത്തിലെ ദഹനേന്ദ്രിയവ്യവസ്ഥയില്‍ പുതിയ അവയവം കണ്ടെത്തി !

മനുഷ്യശരീരത്തിലെ ദഹനേന്ദ്രിയവ്യവസ്ഥയില്‍ പുതിയ അവയവം കണ്ടെത്തി !

മനുഷ്യദഹനേന്ദ്രിയവ്യവസ്ഥയില്‍ പുതിയ അവയവം കണ്ടെത്തി. ഐറിഷ് ശാസ്ത്രജ്ഞരാണ് ‘മെസെന്ററി’ ( Mesentery ) എന്നറിയപ്പെടുന്ന പുതിയ അവയവം കണ്ടെത്തിയത്. ദഹനേന്ദ്രിയവ്യൂഹത്തിന്റെ ഭാഗമായാണ് മെസെന്ററിയെ ഇതുവരെ കരുതിയിരുന്നത്. എന്നാല്‍, ഇത് ഒരൊറ്റ അവയവമാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ശരീരത്തിലെ മൊത്തം അവയവങ്ങളുടെ എണ്ണം 79 ആയി.

 

 
ഇതിന്റെ കണ്ടെത്തല്‍ ശാസ്ത്രരംഗത്ത് പുതിയ പഠനശാഖയ്ക്ക് തുടക്കമിടുമെന്ന് അയര്‍ലന്‍ഡിലെ ലിമെറിക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഗവേഷകന്‍ ജെ. കാല്‍വിന്‍ കോഫി പറഞ്ഞു. ഇദ്ദേഹമാണ് ശരീരത്തെ കുടലുമായി ബന്ധിപ്പിക്കുന്ന മെസെന്ററി അവയവമാണെന്ന് ആദ്യം കണ്ടെത്തിയത്. ഇതിന്റെ പ്രവർത്തനം മനസിലാക്കിയാൽ പ്രവർത്തിക്കാതിരിക്കുമ്പോൾ ശരീരത്തിലുണ്ടാകുന്ന സാഹചര്യങ്ങളും വ്യക്തമാകും. അത് ദഹനേന്ദ്രിയ വ്യവസ്ഥയെ ബാധിക്കുന്ന രോഗ ചികിത്സയിൽ വലിയ നേട്ടമുണ്ടാക്കും. ഇത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടക്കുന്നതോടെ ഭാവിയിൽ ശസ്ത്രക്രിയയുടെ ആവശ്യം കുറഞ്ഞേക്കാം.

 

 

 

വയര്‍, ചെറുകുടല്‍, ആഗ്‌നേയഗ്രന്ഥി, പ്ലീഹ എന്നിവയെയും ദഹനേന്ദ്രിയവ്യൂഹത്തിലെ മറ്റ് അവയവങ്ങളെയും അടിവയറിന്റെ പിന്‍ഭിത്തിയുമായി ബന്ധിപ്പിക്കുന്ന നേര്‍ത്തസ്തരമായ പെരിറ്റോനീയത്തിലെ ഇരട്ടമടക്കാണ് മെസെന്റെറി. മെസെന്റെറിയുടെ ധര്‍മമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

”അടിവസ്ത്രം മാത്രം ധരിച്ച് ഞാൻ എന്റെ സൗന്ദര്യം ആസ്വദിക്കാറുണ്ട് ” പ്രശസ്ത നടി നിക്കി ഗിൽറാണി തന്റെ വസ്ത്ര ധാരണത്തെക്കുറിച്ച് ചില കാര്യങ്ങൾ വെളിപ്പെടുത്തുന്നു !

വെറും 5 ദിവസങ്ങൾ കൊണ്ട് മെലിഞ്ഞു സുന്ദരനും സുന്ദരിയുമാകാം ! തടി ദിവസങ്ങൾ കൊണ്ട് കുറയ്ക്കുന്ന ഈ അത്ഭുത മരുന്നു വീട്ടിൽ ഈസിയായി ഉണ്ടാക്കാം !

വഴിയിലൂടെ നടന്നു പോകുന്നവരുടെ ശരീരത്തില്‍ തുപ്പും….പക്ഷെ അത് വേറൊരു സിംബലാണ്……സൂക്ഷിക്കുക ! ഷാർജയിൽ തട്ടിപ്പിനിരയായ യുവാവ് ആ പുതിയ തട്ടിപ്പിനെക്കുറിച്ച് പറയുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments