HomeWorld NewsEurope14 കാരിയെ പീഡിപ്പിക്കാൻ ശ്രമം; ബ്രിട്ടനിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

14 കാരിയെ പീഡിപ്പിക്കാൻ ശ്രമം; ബ്രിട്ടനിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

ലണ്ടന്‍ : 14 കാരിയെ ലൈംഗിക ലക്ഷ്യത്തോടെ ശല്യപ്പെടുത്തിയെന്ന ആരോപണത്തില്‍ ബ്രിട്ടനിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍. 65 കാരനായ കോളമിസ്റ്റ് ഹസന്‍ സരൂറാണ് അറസ്റ്റിലായത്. ഇന്ത്യയിലെ പ്രമുഖ പത്രങ്ങള്‍ക്ക് വേണ്ടിയും ഗാര്‍ഡിയന് വേണ്ടിയും കോളങ്ങളെഴുതാറുള്ള ആളാണ്‌ ഇദ്ദേഹം. ഓണ്‍ലൈന്‍ ചാറ്റുവഴി 14കാരിയെ വളച്ചേടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഒളിക്യാമറ ഓപ്പറേഷനില്‍ സരൂര്‍ കുടുങ്ങി എന്നാണ് യുകെയിലെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പെണ്‍കുട്ടിയെ കാണാനായി ചെല്‍സിയില്‍ നിന്ന് ലണ്ടനിലെ ഡെപ്ട്‌ഫോര്‍ഡിലേക്ക് പുറപ്പെട്ട സരൂറിന്റെ വീഡിയോയാണ് അണ്‍നോണ്‍ ടിവി സംഘം പുറത്തുവിട്ടത്. സെക്സ് ആണോ ലക്ഷ്യമെന്ന് സംഘാംഗങ്ങള്‍ ചോദിച്ചപ്പോള്‍ അതുമുണ്ടെന്നായിരുന്നത്രേ മറുപടി. ഞാന്‍ പ്രായമുള്ളയാളാണെന്ന് കുട്ടിയോട് പറഞ്ഞിരുന്നു. സെക്സിനെ സംബന്ധിച്ച കാര്യങ്ങള്‍ നിനക്ക് വിടുന്നെന്നാണ് പറഞ്ഞത്. ആരോപണം നിരസിക്കുന്നില്ലെന്നും താക്കീത് നല്‍കി വിട്ടയക്കണമെന്ന് ചോദിക്കുന്നതും ദൃശ്യത്തിലുണ്ട്. ഇതേ സ്ഥലത്തുവച്ചുതന്നെ പോലീസ് സുരൂറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments