HomeWorld Newsമ്യാന്‍മര്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയ്ക്ക് വന്‍ വിജയം

മ്യാന്‍മര്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയ്ക്ക് വന്‍ വിജയം

യംഗൂണ്‍: മ്യാന്‍മര്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഓങ് സാന്‍ സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയ്ക്ക് വന്‍ വിജയം.536 സീറ്റാണ് സൂചിയുടെ പാര്‍ട്ടി നേടിയിരിക്കുന്നത്. പാര്‍ലമെന്റില്‍ 329 സീറ്റാണ് അധികാരമുറപ്പിയ്ക്കുന്നതിനും പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനും വേണ്ടത്.  അധോസഭയായ ജനപ്രതിനിധിസഭയില്‍ 179 സീറ്റും ഉപരിസഭയായ ദേശീയസഭയില്‍ 77 സീറ്റും പ്രാദേശിക പാര്‍ലമെന്റില്‍ 280 സീറ്റുമാണ് എന്‍.എല്‍.ഡി നേടിയത്.  ഭരണകക്ഷിയായ യു.എസ്.ഡി.പിയ്ക്ക് അധോസഭയില്‍ 17ഉം ഉപരിസഭയില്‍ 51 ഉം പ്രാദേശിക സഭയില്‍ 30 സീറ്റുകളിലുമേ വിജയിയ്ക്കാനായുള്ളൂ. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം തുടരുകയാണ്. ആകെയുള്ള 664 പാര്‍ലമെന്ററി സീറ്റില്‍ 25 ശതമാനം സൈന്യത്തിന് നീക്കി വച്ചിരിയ്ക്കുകയാണ്. ബാക്കി സീറ്റുകളിലാണ് മത്സരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments