HomeAround KeralaIdukkiമഴ; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു

മഴ; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു

ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു. ഇന്നലെ ജലനിരപ്പ്  129.80 അടിയായി ഉയര്‍ന്നു. വൃഷ്ടിപ്രദേശത്ത് കനത്ത മഴ ലഭിക്കുന്നതുമൂലമാണ് ഇത്. മിനിട്ടില്‍ 52.88 ലിറ്റര്‍ വെള്ളമാണ് ഇപ്പോള്‍ ഡാമിലേക്ക് ഒഴുകിയെത്തുന്നത്. ജലനിരപ്പ് ഉയര്‍ന്നതോടെ അണക്കെട്ട് സന്ദര്‍ശിക്കാന്‍ മേല്‍നോട്ട സമിതി എത്തിയേക്കും. ആഗസ്റ്റില്‍ സന്ദര്‍ശനം നടത്താന്‍ സമിതി നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ജലനിരപ്പ് കുറവായിരുന്നതിനാല്‍ എത്തിയില്ല.  അണക്കെട്ടിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയരുന്നതായി ഉപസമിതി മേല്‍നോട്ട സമിതിയെ അറിയിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments