HomeWorld NewsEuropeഅയർലണ്ടിൽ നാടൻ പലഹാരങ്ങളുടെ കലവറയൊരുക്കി 'സ്‌പൈസ് ഗേള്‍സ്' വീണ്ടും കേരള ഹൗസ് കാർണിവൽ ഗ്രൗണ്ടിൽ

അയർലണ്ടിൽ നാടൻ പലഹാരങ്ങളുടെ കലവറയൊരുക്കി ‘സ്‌പൈസ് ഗേള്‍സ്’ വീണ്ടും കേരള ഹൗസ് കാർണിവൽ ഗ്രൗണ്ടിൽ

ലൂക്കനിലെ ‘SPICE GIRLS’ എന്ന മലയാളി വനിതകളുടെ കൂട്ടായ്മയാണ്,കഴിഞ്ഞ വർഷത്തിലെ പോലെ തന്നെ ഇത്തവണയും അതി രുചികരമായ തനി നാടൻ പാചക കൂട്ടുകളുമായി, വീട്ടിൽ പാചകം ചെയ്യുന്ന പലഹാരങ്ങൾ ഉള്പടുത്തി ലൂക്കന്‍ വില്ലേജില്‍ ‘ചായക്കട’യൊരുക്കുന്നത്. കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിലുള്ള ചായക്കടകള്‍ മലയാളിയെ സംബന്ധിച്ചിടത്തോളം ഗൃഹാതിരത്വം ഉണര്‍ത്തുന്ന ഒരോര്‍മ്മയാണ്.പരിപ്പുവട,ബോണ്ട,പഴംപൊരി,മുതല്‍ ദോശയും ചമ്മന്തിയും,പൊറോട്ടയും ഇറച്ചിയും വരെ ലഭിക്കുന്ന കൊതിയെറിയ ഒരു അനുഭവം കൂടിയാണ് കേരളത്തിലെ ചായക്കട കാഴ്ചകള്‍. ചായക്കടയുടെ കൂടുതല്‍ വിശേഷങ്ങള്‍ കണ്ടറിയാന്‍,18ന് ശനിയാഴ്ച ഏവരെയും ലൂക്കന്‍ വില്ലെജിലേയ്ക്ക് ക്ഷണിക്കുന്നതായി ‘സ്‌പൈസ് ഗേള്‍സ്’അറിയിക്കുന്നു.

 

കാര്‍ണിവലിനു സജീവമാകാന്‍ സഖി വീണ്ടും

അയര്‍ലണ്ടിലെ സ്ത്രീ സംഘടനയായ സഖി ഇത്തവണ കാര്‍ണിവലിനു വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകളെ ഉള്‍പ്പെടുത്തിക്കൊണ്ട് സജീവമാകുന്നു. അയര്‍ലണ്ടിലെ മലയാളികള്‍ക്കിടയില്‍ സുപരിചിതമായിക്കൊണ്ടിരിക്കുന്ന ലോകപ്രശസ്തമായ വ്യായാമ പരിശീലന രീതിയായ സുംബയുടെ പ്രദര്‍ശനം ,അയര്‍ലണ്ടിലെ ഏക മലയാളി പരിശീലകയായ സരിക രവീന്ദ്രന്റെ നേതൃത്തത്തില്‍ സഖി അണിയിചചോരുക്കുന്നു,സാധാരണ വ്യായാമ പരിശീലന രീതികളില്‍ നിന്നും തികച്ചും വ്യതസ്തമായ സുംബയുടെ ഗുണങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് സഖി ഇതിലൂടെ ലകഷ്യമിടുന്നത്. മികച്ച കോസ്മെടിക്സ് ഉല്പന്നങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട വനിതകളെയും , രുചിയൂറും ലഘുഭക്ഷണ ഉല്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട വനിതകളെയും ഉള്‍പ്പെടുത്തി ,അവര്‍ക്കുവേണ്ട പ്രോത്സാഹനം നല്‍കുന്നതിനുമാണ് സഖി തങ്ങളുടെ കാര്‍ണിവല്‍ ദിനം ഇത്തവണ വിനിയോഗിക്കുന്നത്. ജൂണ്‍ 18 ന് നടക്കുന്ന കാര്‍ണിവലിനു ഏവരെയും സ്വാഗതം ചെയ്യുന്നതായി സഖി അയര്‍ലണ്ട് അറിയിച്ചു.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments