HomeWorld NewsEuropeമക്കളെ കാണാനെത്തിയ എൽസമ്മ അമ്മയ്ക്ക് നാളെ നടസ്ഫോർഡിൽ അന്ത്യവിശ്രമം

മക്കളെ കാണാനെത്തിയ എൽസമ്മ അമ്മയ്ക്ക് നാളെ നടസ്ഫോർഡിൽ അന്ത്യവിശ്രമം

മാഞ്ചസ്റ്റർ :- മാഞ്ചസ്റ്ററിനടുത്ത് നടസ്ഫോഡിൽ ഈ മാസം 10ന് മരണമടഞ്ഞ പത്തനംതിട്ട തുരുത്തിക്കാട് സ്വദേശിനി മoത്തിലേട്ട് പരേതനായ കുര്യാക്കോസ് ഭാര്യ എൽസമ്മ കുര്യാക്കോസിന്റെ മൃതദേഹം നാളെ നട്സ് ഫോർഡിന്റെ മണ്ണിൽ അന്ത്യവിശ്രമമൊരുങ്ങും. മക്കളായ ബൈജു, ബിനി എന്നിവരെയും കുഞ്ഞ് മക്കളെയും, മറ്റ് ബന്ധുമിത്രങ്ങളെയും കാണുവാനായി അമേരിക്കയിൽ സ്ഥിരതാമസമാക്കിയിട്ടുള്ള ശ്രീമതി. എൽസമ്മ ഏതാനും മാസങ്ങൾക്ക് മുമ്പാണ് യു കെയിലെത്തിയത്. ഇവിടെ വന്നതിന് ശേഷം മുൻപുണ്ടായിരുന്ന ചില അസുഖങ്ങൾ കലശലായതിനെ തുടർന്ന് ഹൃദയസ്തംബനം മൂലമാണ് മരണമടഞ്ഞത്. മക്കൾ ബിനു – ടെസ്സി (അമേരിക്ക), ബിന്ദു – ബെന്നി (ഇന്ത്യ), ബൈജു – ടീന (നട്സ്ഫോർഡ്), ബിറ്റി – ബി ബിൻ(ഇന്ത്യ), ബിനി – ഷൈൻ (മാഞ്ചസ്റ്റർ). അമേരിക്കയിൽ നിന്നും ബിനുവും കുടുംബവും നാട്ടിൽ നിന്നും ബിന്ദു, ബിനു എന്നിവരും മറ്റ് കുടുംബാംഗങ്ങളും എത്തിച്ചേർന്നിട്ടുണ്ട്.

 

 

 

 

നാളെ ചൊവ്വാഴ്ച നട്സ്ഫോർഡ് സെന്റ്. വിൻസെന്റ് കത്തോലിക്കാ ദേവാലയത്തിൽ 10.30 ന് മ്യതസംസകാര ശുശ്രൂഷകൾ ആരംഭിക്കും. ഗ്രേറ്റ് ബ്രിട്ടൻ രൂപത വികാരി ജനറാൾ വെരി.റവ. സജി മലയിൽ പുത്തൻപുരയിൽ ശുശ്രൂഷകൾക്ക് നേതൃത്വം നല്കും. ഷ്രൂസ്ബറി രൂപത സീറോ മലബാർ ചാപ്ലിൻ റവ.ഡോ.ലോനപ്പൻ അരങ്ങാശ്ശേരി, സീറോ മലങ്കര ചാപ്ലയിൻ റവ.ഫാ. രഞ്ജിത്ത് തുടങ്ങിയവർ സഹകാർമികരാകും.സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവർക്ക് അന്തിമോപചാരമർപ്പിക്കാൻ ശുശ്രൂഷകൾക്ക് ശേഷം അവസരമുണ്ടായിരിക്കും.

 
ദേവാലയത്തിന്റെ വിലാസം:-
St. VINCENT CATHOLIC CHURCH,
TATTON STREET,
KNUTSFORD,
WA I6 6 HR.
സെമിത്തേരിയുടെ വിലാസം:-
KNUTSFORD CEMETERY,
TABLEY HILL LANE,
WA 16 0 EW.

പ്രമേഹ രോഗികൾ പാവയ്ക്ക ജ്യൂസ് ആക്കി കുടിക്കരുത് !! ഏറ്റവും പുതിയ പഠനങ്ങൾ ഇങ്ങനെ പറയാൻ ഒരു കാരണമുണ്ട് !! അതീവശ്രദ്ധ വേണ്ട ഒരു കാരണം !!

പ്രവാസികൾ സൂക്ഷിക്കുക !! മൊബൈലിനും ലാപ്‌ടോപ്പിനും ചാർജില്ലെങ്കിൽ എയർപോർട്ടിൽ കുടുങ്ങും !! കാരണം ഇതാണ് !

റൂമിലെ വൈഫൈ ഷെയർ ചെയ്യുന്ന പ്രവാസികളേ അറിയുക, ഈ യുവാവിന് സംഭവിച്ച ദുരന്തം !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments