HomeWorld NewsEuropeആർച്ച് ബിഷപ്പ് അഭിവന്യ എൽദോ മോർ തീത്തോസ് തിരുമേനി അയർലണ്ട് സന്ദർശിക്കുന്നു

ആർച്ച് ബിഷപ്പ് അഭിവന്യ എൽദോ മോർ തീത്തോസ് തിരുമേനി അയർലണ്ട് സന്ദർശിക്കുന്നു

നോർത്ത് അമേരിക്കയിലെ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോൿസ് സഭയുടെ പത്രിയർക്കൽ വികാരി ആർച്ച്ബിഷപ്പ് അഭിവന്യ എൽദോ മോർ തീത്തോസ് തിരുമേനി 2016 ജനുവരി 22 നു അയർലണ്ടിൽ ഹ്രസ്വ സന്ദർശനം നടത്തുന്നു. ജനുവരി 22, 23 (വെള്ളി, ശനി) തിയതികളിൽ ദ്രോഹഡാ സെന്റ്. അത്തനേഷ്യസ് യാക്കോബായ സുറിയാനി ഓർത്തഡോൿസ് പള്ളിയിൽ വച്ച് ഭക്തി സാന്ദ്രമായി നടത്തുന്ന പരിശുദ്ധനായ പൗലോസ് മോർ അത്താനാസ്സിയോസ് വലിയ തിരുമേനിയുടെ അറുപത്തിമൂന്നാമത് ശ്രാദ്ധപ്പെരുന്നാളിന് അഭിവന്യ തിരുമേനി മുഖ്യ കാർമ്മികത്വം വഹിക്കുന്നതാണ് .ജനുവരി 24 ഞായറാഴ്ച വാട്ടർഫോർഡ് സെന്റ് .മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോൿസ് പള്ളിയിലും, ജനുവരി 30 ശനിയാഴ്ച താല സെന്റ് .ഇഗ്നേഷ്യസ് നൂറോനോ യാക്കോബായ സുറിയാനി ഓർത്തഡോൿസ് പള്ളിയിലും, ജനുവരി 31 ഞായറാഴ്ച ഡബ്ളിൻ സെന്റ് .ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോൿസ് പള്ളിയിലും അഭിവന്യ എൽദോ മോർ തീത്തോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കപ്പെടുന്നതാണ്. ഫെബ്രുവരി 1 നു അഭിവന്യ തിരുമേനി ഹ്രസ്വ സന്ദർശനം പൂർത്തിയാക്കി മടങ്ങും .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments