ഡബ്ലിൻ: അയർലണ്ടിൽ സ്കൂൾ സമയം മുന്നോട്ടാക്കാൻ ആലോചന. ഇപ്പോൾ രാവിലെ 9.30 നു മുൻപ് സ്ചൂലുകൾ തുറക്കണം എന്നാണ് നിയമം. ക്ലാസുകൾ ആരംഭിക്കുന്ന സമയം സ്കൂളുകൾക്ക് തീരുമാനിക്കാം. അയർലണ്ടിൽ മാതാപിതാക്കളുടെ ജോലി സമയത്തിൽ ഇളവുകൾ ഇല്ലാത്തതും ഓണ്‍ സൈറ്റ് ചൈൽഡ് കെയർ സംവിധാനം ഇല്ലാത്തതും പരിഗണിച്ചാണ് പുതിയ നിയമം കൊണ്ട് വരാൻ ആലോചിക്കുന്നത്. കോർക്കിലെ 3 സ്കൂളുകളിൽ ആരംഭിച്ച ഓണ്‍ സൈറ്റ് ചൈൽഡ് കെയറിനു വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.