HomeWorld NewsEuropeഅയർലണ്ടിൽ ഡസ്മണ്ട് കൊടുങ്കാറ്റ് ; ശക്തമായ കാറ്റിൽ ഗതാഗതം തടസ്സപ്പെട്ടു, വിമാനങ്ങൾ റദ്ദാക്കി

അയർലണ്ടിൽ ഡസ്മണ്ട് കൊടുങ്കാറ്റ് ; ശക്തമായ കാറ്റിൽ ഗതാഗതം തടസ്സപ്പെട്ടു, വിമാനങ്ങൾ റദ്ദാക്കി

ഡബ്ലിന്‍: അയർലണ്ടിൽ ആഞ്ഞടിച്ച്ച ഡസ്മണ്ട് കൊടുങ്കാറ്റിൽ 3000 ഓളം വീടുകളില്‍ വൈദ്യുതി തടസപ്പെട്ടു. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. ഒട്ടേറെ വിമാനഗൽ റദ്ദാക്കി. റെഡ് അലര്‍ട്ട് ഇപ്പോഴും നിലനല്‍ക്കുകയാണ്. കോണാക്ട്, ഡൊണീഗല്‍, ക്ലെയര്‍, കെറി എന്നിവിടങ്ങളിലാണ് ഇപ്പോഴും റെഡ് അലര്‍ട്ട് ഉള്ളത്. ഇന്നലെ പ്രഖ്യാപിച്ച റെഡ് ഇന്ന് രാവിലെ മൂന്ന് മണിവരെയുണ്ടായിരുന്നു ഇതേ തുടര്‍ന്ന് വാഹനയാത്രക്കാരോട് അനാവശ്യമായി യാത്രകള്‍ ചെയ്യരുതെന്ന് വിലക്കിയിട്ടുണ്ട്. വിമാനങ്ങൾ ബുക്ക് ചെയ്തിരിക്കുന്ന ആളുകൾ എയർപോർട്ടിൽ  വിളിച്ചു ചോദിച്ചതിനു ശേഷം മാത്രം യാത്രക്കൊരുങ്ങുക .

കിന്‍സാലെയില്‍ 1300വീടുകളില്‍ വൈദ്യുതി തടസപ്പെട്ടിട്ടുണ്ട്. ക്ലോനാല്‍കില്‍റ്റിയില്‍ 550 വീടുകളിലും വൈദ്യുതി തടസപ്പെട്ടു. ആതെന്‍റിയില്‍ 200 വീടുകളിലും വൈദ്യുതി തടസം ഉണ്ട്. മയോ, കെറി, ലിമെറിക് ഡൊണീഗല്‍, മീത്ത് എന്നിവിടങ്ങളിലും വൈദ്യുതി തടസപ്പെട്ടിട്ടുണ്ട്. കേബിള്‍ പൊട്ടി വീണ് വൈദ്യുതി മുടങ്ങിയ സ്ഥലങ്ങളില്‍ ഇതിനോട് അടുത്ത് ചെന്ന് നില്‍ക്കരുതെന്ന് ഇഎസ്ബി മുന്നറിയിപ്പുണ്ട്.

വിമാനയാത്രകളില്‍ തടസം ഉണ്ടായിട്ടുണ്ട്. യുകെയിലേക്കും ആഭ്യന്തരമായും സര്‍വീസ് നടത്തുന്ന വിമാന യാത്രകളാണ് തടസപ്പെട്ടിരിക്കുന്നത്. ജൊനാഥന്‍ സ്വിഫ്റ്റ് ഐറിഷ് ഫെറീ സര്‍വീസകള്‍ പൂര്‍ണമായും റദ്ദാക്കി. തീരമേഖലയില്‍ ഇപ്പോഴും ശക്തമായ കാറ്റിനാണ് സാധ്യത. 120 കിലോമീറ്റര്‍ വരെ വേഗതിയില്‍ കാറ്റ് പ്രതീക്ഷിക്കാവുന്നതാണ്. മയോയില്‍ 46മില്ലീമീറ്റര്‍ വരെ മഴ ഇതിനോടകം രേഖപ്പെടുത്തി കഴിഞ്ഞു. ഗാല്‍വേയില്‍ കാറ്റിന് ഇന്നലെവേഗത 120 കിലോമീറ്റര്‍വരെയായിരുന്നു മണിക്കൂറില്‍. മാക് ഹെഡിലായിരുന്നു ഇത്.

ശക്തമായ മഴ നിനച്ചിരിക്കാതെ പെയ്യാമെന്ന് മുന്നറിയിപ്പുണ്ട്. ശനിയാഴ്ച്ച കനത്ത മഴയായിരിക്കും അനുഭവപ്പെടുക. 70മില്ലീമീറ്ററിലേറെ മഴ പെയ്തേക്കാം. ഉയര്‍ന്ന് പ്രദേശങ്ങളില്‍ പെയ്യാവുന്ന മഴയുടെ തോത് കൂടി പരിഗണിച്ചാണിത്. ഇന്നലെ രാവിലെ ഒമ്പതിനായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ആറ് മണിമുതല്‍ ശനിയാഴ്ച്ച രാവിലെ മൂന്ന് മണിവരെയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഡോണീഗല്‍ ഗാല്‍വേ, ലിതറിം ,മയോ , സ്ലൈഗോ എന്നിവിടങ്ങളില്‍ കാറ്റിനെതിരെ ഓറഞ്ച് സ്റ്റാറ്റസാണ് നല്‍കിയിരിക്കുന്നത്. തെക്ക് പടിഞ്ഞാറന്‍ കാറ്റ് മണിക്കൂറില്‍ 55 മുതല്‍ 75 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശാം. ഏറ്റവും കടിയ വേഗതയില്‍ ഇത് 100മുതല്‍ 120 വരെ കിലോമീറ്റര്‍ പരിതിയിലും വീശാവുന്നതാണ്. തീരമേഖലയില്‍ കാറ്റ് കൂടുതല്‍ ശക്തമായി വീശും. ഓറഞ്ച് സ്റ്റാറ്റസ് ഇന്നലെ രാവിലെ ഒമ്പത് മുതല്‍ നാളെ വൈകീട്ട് ആറ് മണി വരെയാണ് നല്‍കിയിരിക്കുന്നത്. കവാന്‍, ക്ലെയര്‍, കോര്‍ക്ക് , ലിമെറിക്ക് എന്നിവിടങ്ങളില്‍ മഴക്കെതിരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പൊടുന്നനെയുള്ളശക്തമായ മഴയും 50-70മില്ലീമീറ്റരിന് ഇടയില്‍ പ്രതീക്ഷിക്കാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments