HomeWorld NewsGulfഇന്ത്യക്കാർക്ക് തൊഴിൽ വിസ അനുവദിക്കുന്നത് താത്കാലികമായി നിർത്തിവച്ച് ബഹ്റൈൻ

ഇന്ത്യക്കാർക്ക് തൊഴിൽ വിസ അനുവദിക്കുന്നത് താത്കാലികമായി നിർത്തിവച്ച് ബഹ്റൈൻ

ഇന്ത്യയിൽ നിന്നുള്ള തൊഴിലന്വേഷകർക്ക് പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കുന്നത് ബഹ്റൈന്‍ താത്കാലികമായി നിര്‍ത്തിവെച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങള്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ വിസ അനുവദിക്കുന്നതിനുള്ള നടപടികള്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോരിറ്റി നിര്‍ത്തിയത്. ഇന്ത്യയ്ക്ക് പുറമേ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, വിയറ്റ്നാം എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും തൊഴില്‍ വിസ നല്‍കുന്നത് ബഹറൈന്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിലെ കൊവിഡ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായ ശേഷമേ വിസ നല്‍കല്‍ പുനഃരാരംഭിക്കൂ. അതേസമയം ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ നിലവില്‍ ബഹ്‌റൈനില്‍ താമസക്കാരാണെങ്കില്‍ തൊഴില്‍ വിസയ്‌ക്ക് അപേക്ഷിക്കാനും പുതുക്കാനും സാധിക്കുമെന്ന് രാജ്യത്തെ ലേബര്‍ മാര്‍ക്കറ്റ് ലെഗുലേറ്ററി അതോറിറ്റി അറിയിച്ചു. രോഗവ്യാപനം കുറയുന്നതിനനുസരിച്ച് നടപടികൾ പുനരാരംഭിക്കും എന്നും ഇവർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments