ഫോട്ടോയ്ക്ക് താഴെ മോശം കമന്റ് : നടി സംയുക്ത മേനോൻ ആരാധകനു കൊടുത്തത് കിടിലൻ പണി !

63

നടിമാർക്കെതിരെയുള്ള അശ്ളീല കമന്റുകളും കുറിപ്പുകളുമൊക്കെ ഒരു സ്ഥിരം ഫാഷൻ ആയിരിക്കുകയാണ്. ഇത്തരത്തിൽ ഒരു സംഭവത്തിൽ തീവണ്ടി ‘എന്ന സിനിമയിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയയായ സംയുക്ത മേനോൻ കൊടുത്ത മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.താരത്തെ ഫോളോ ചെയ്യുന്നയാളാണ് ആവശ്യവുമായി വന്നിരിക്കുന്നത് എന്നതാണ് ഏറെ രസകരം. താരത്തിന്റെ നഗ്ന ഫോട്ടോയാണ് ഒരു ആരാധകൻ ആവശ്യപ്പെട്ടത്. ഇതിന് പകരമായി ഇയാളുടെ ചാറ്റിംഗ് സ്ക്രീൻഷോട്ട് എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയാണ് താരം ചെയ്തത്.

സോഷ്യല്‍ മീഡിയയില്‍ ബോള്‍ഡായിട്ടുളള ചിത്രങ്ങള്‍ പങ്കുവെക്കാറുളള താരമാണ് സംയുക്ത. ഏതായാലും നടിയുടെ ഈ പ്രവർത്തിയോട് പൂർണ യോജിപ്പാണ് ആരാധകർക്ക്ഉള്ളത്. ഞരമ്പ് രോഗികൾക്ക് ഈ മറുപടി തന്നെയാണ് ഏറ്റവും ചേർന്നത് എന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.