HomeWorld NewsAustraliaഫ്രാൻസിനോട് സഹതപിച്ച് ഓസ്ട്രലിയായും

ഫ്രാൻസിനോട് സഹതപിച്ച് ഓസ്ട്രലിയായും

നൂറ്റി ഇരുപതിലേറെ  ആളുകൾ കൊല്ലപ്പെട്ട ഭീകര ആക്രമണത്തിൽ ഓസ്ട്രേലിയ തങ്ങളുടെ ദുഃഖം അറിയിച്ചു.സിഡ്നി ഓപെറ ഹൗസ് , മെൽബണ്‍ ക്രികെറ്റ്‌ ഗ്രൗണ്ട് , മെൽബണ്‍ ആർട്സ് സെന്റർ തുടങ്ങിയവ ഫ്രാൻസിന്റെ പതാകയുടെ നിറങ്ങളിൽ പ്രകാശിച്ചു .ഓസ്ട്രലിയയിൽ  എമ്പാടും പ്രാർത്ഥനകളും അതോടൊപ്പം പൂച്ചെണ്ടുകൾ സമർപ്പിച്ചും ഓസ്ട്രെലിയൻ  ജനത തങ്ങളുടെ ദുഃഖം പ്രകടിപ്പിച്ചു .

 

സിഡ്നിയിൽ കോരിചൊരിയുന്ന മഴയത്തും അനേകം ആളുകൾ പ്രാർത്ഥനയിൽ പങ്കെടുത്തു . ഫ്രഞ്ച് സ്ഥാനപതിയുടെ പ്രതിനിധികളും അനേകം ഫ്രഞ്ച് പൗരന്മാരും മാർട്ടിൻ പല്യ്സിൽ നടന്ന ചടങ്ങുകളിൽ പങ്കാളികളായി .സിഡ്നി  st ആണ്ട്രൂസ്  കതീദ്രലിലും മെൽബണ്‍ st മാർട്ടിൻ കതീദ്രലിലും പ്രത്യേകം പ്രാർത്ഥനകൾ നടക്കും .രാജ്യത്ത് അങ്ങോളം ഇങ്ങോളം ” ഫ്രാൻസിന്റെ കൂടെ ഞങ്ങളും ” എന്ന പോസ്ററുകൾ പ്രത്യെക്ഷപെട്ടു തുടങ്ങി .

ഭീകര ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഓസ്ട്രലിയയുടെ സുരക്ഷാ സ്ഥിധി വർധിപ്പിക്കുമെന്നും സിറിയൻ അഭയാർധികളുടെ വരവിനെ സസൂക്ഷ്മം നിരീക്ഷിക്കുമെന്നും പ്രധാന മന്തി Mr ടേണ്‍ബുൾ പറഞ്ഞു .

ഓസ്ട്രലിയയോടൊപ്പം ലോക രാജ്യങ്ങളും തങ്ങളുടെ ഖേദം പ്രകടിപ്പിച്ചു .എല്ലാ രാജ്യങ്ങളും അവരുടെ പ്രധാനപ്പെട്ട കെട്ടിടങ്ങൾ ഫ്രഞ്ച് പതാകയുടെ നിറം അണിഞ്ഞു.

ഫ്രഞ്ച് അക്രമണത്തിന്റെ പങ്കാളികൾ എന്ന് കരുതുന്ന മൂന്നു യുവാക്കളുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടു . ആക്രമണ സ്ഥലത്ത് നിന്നും ഒരു സിറിയൻ പാസ്പോർട്ടും പോലീസ് കണ്ടെടുത്തു .ഇതിനോടകം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു .ഇതിൽ വെടിവെയ്പ്പ് നടത്തിയ യുവാവിന്റെ പിതാവും സഹോദരനും ഉൾപ്പെടുന്നു .

 

ജേ സീ

മെൽബണ്‍ റിപ്പോർട്ടർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments