HomeWorld NewsGulfകൊറോണ: ഈമാസം 29വരെ പൊതു അവധി പ്രഖ്യാപിച്ച് കുവൈത്ത്: ബാങ്കുകൾ പോലും പ്രവർത്തിക്കില്ല: രാജ്യം നിശ്ചലമാകും

കൊറോണ: ഈമാസം 29വരെ പൊതു അവധി പ്രഖ്യാപിച്ച് കുവൈത്ത്: ബാങ്കുകൾ പോലും പ്രവർത്തിക്കില്ല: രാജ്യം നിശ്ചലമാകും

അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് കുവൈത്ത് സര്‍ക്കാര്‍. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മാര്‍ച്ച് 29 വരെ രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചു. എല്ലായിടത്ത് നിന്നുമുള്ള വിമാന സര്‍വീസുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ റദ്ദാക്കിയതായും ഭരണകൂടം അറിയിച്ചു.

മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ മാസം 29 വരെ അടച്ചിടും. എല്ലാ സിനിമാ തിയേറ്ററുകളും ഹോട്ടല്‍ ഹാളുകളും അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവാഹം തുടങ്ങിയ ജനങ്ങള്‍ ഒത്തുകൂടുന്ന എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കാനും നിര്‍ദ്ദേശം ഉണ്ട്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്‍റേതായിരുന്നു തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments