HomeNewsShortകൊവിഡ് 19: കേരളത്തിൽ പുതിയതായി ആർക്കും രോഗബാധയില്ല,​ ഫലങ്ങളെല്ലാം നെഗറ്റിവ്: ആശ്വാസം

കൊവിഡ് 19: കേരളത്തിൽ പുതിയതായി ആർക്കും രോഗബാധയില്ല,​ ഫലങ്ങളെല്ലാം നെഗറ്റിവ്: ആശ്വാസം

കോവിഡ് 19 നെതിരെ അതീവ ജാഗ്രത പാലിക്കുന്ന കേരളത്തിൽ ഇന്നലെ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്തതും ലഭിച്ച പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവ് ആയതും ആശ്വാസം പകർന്നു. കൊറോണ വൈറസ് ബാധിച്ച് ഇറ്റലിയിൽ നിന്ന് പത്തനംതിട്ടയിൽ എത്തിയ മൂന്നംഗ കുടുംബവുമായി സമ്പർക്കം പുലർത്തിയ മൂന്ന് ജില്ലകളിലെ 1160 പേരെ നിരീക്ഷണത്തിലാക്കിയെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. പത്തനംതിട്ടയിൽ ഇവരുമായി സമ്പർക്കം പുലർത്തിയ 969 പേരെയാണ് കണ്ടെത്തിയത്. ഇതിൽ 129 പേർ ഹൈറിസ്‌ക് വിഭാഗത്തിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments