HomeUncategorizedഈ നിസാര വിദ്യകൾ പരീക്ഷിച്ചു നോക്കൂ; ഫോണിന്റെ ബാറ്ററി കപ്പാസിറ്റി ഇരട്ടിയായി വർദ്ധിപ്പിക്കാം !

ഈ നിസാര വിദ്യകൾ പരീക്ഷിച്ചു നോക്കൂ; ഫോണിന്റെ ബാറ്ററി കപ്പാസിറ്റി ഇരട്ടിയായി വർദ്ധിപ്പിക്കാം !

ഇന്ന് ഫോണില്ലാതെ ഒരു നിമിഷം പോലുമിരിക്കാന്‍ പലര്‍ക്കുമാവില്ല. സ്മാര്‍ട്ട് ഫോണുകള്‍ നമ്മുടെയെല്ലാം ജീവിതത്തിന്റെ ഭാഗമായത് വളരെ പെട്ടെന്നാണ്. അതിനാല്‍ തന്നെ ഫോണുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും നമ്മള്‍ ശ്രദ്ധാലുക്കളായിരിക്കും. സ്മാര്‍ട്ട് ഫോണുകളില്‍ പൊതുവെ എല്ലാവരും പറയുന്ന പരാതികളില്‍ ഒന്നാണ് ബാറ്ററി ലൈഫ് കിട്ടാറില്ല എന്നത്. ഉപഭോഗം താരതമ്യേന കുറവാണെങ്കിലും പ്രതീക്ഷിച്ച ബാറ്ററി ലൈഫ് കിട്ടുന്നുണ്ടായിരിക്കില്ല. ഇത് പലരും ഉപയോഗിക്കുന്ന മൊബൈല്‍ കമ്ബനികള്‍ക്ക് അനുസരിച്ച്‌ വ്യതിയാനപ്പെടും.

സ്മാര്‍ട്ട് ഫോണുകളില്‍ ലിഥിയം-അയണ്‍ ബാറ്ററികള്‍ ആണുള്ളത്. കാലക്രമേണ ഇതിന്റെ രാസ സ്വഭാവം കാരണം അവയുടെ ശേഷി നഷ്ടപ്പെടാം. അതായത് ഉപയോഗത്തിന് ആനുപാതികമാണ് ഇത് എന്നര്‍ത്ഥം. എങ്കിലും സോഫ്‌റ്റ്വെയറിലെ പുരോഗതിക്കൊപ്പം സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ ബാറ്ററി ലൈഫ് നഷ്ടപ്പെടുന്ന പ്രക്രിയയെ മന്ദഗതിയിലാക്കാന്‍ പുതിയ വഴികള്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇത് ഉപയോക്താക്കളെ അവരുടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററികളുടെ ദീര്‍ഘായുസ് വര്‍ധിപ്പിക്കാനും കൂടുതല്‍ നേരം ഉപയോഗിക്കാനും അനുവദിക്കുന്നു. ആപ്പിള്‍ ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ കടുത്ത ചൂടിലോ കൊടും തണുപ്പിലോ ഫോണ്‍ ഉപയോഗിക്കുന്നതില്‍ ചില മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്. ചൂട് കൂടുതലുള്ളപ്പോള്‍ തെര്‍മോഡൈനാമിക്സ് അവസ്ഥയിലെ വൈദ്യുതി നഷ്ടം കാരണം ഫോണ്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കില്ല.

ഇത് വേഗത്തിലുള്ള ബാറ്ററി ശോഷണത്തിനും ലിഥിയം-അയണ്‍ ബാറ്ററിക്ക് കേടുപാടുകള്‍ വരുത്താനും ഇടയാക്കും. സൂര്യപ്രകാശം നേരിട്ട് പതിക്കുന്നത് പോലെയുള്ള കടുത്ത ചൂടുള്ള സാഹചര്യങ്ങളില്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. അതിശൈത്യത്തില്‍ ഫോണ്‍ ഉപയോഗിക്കുന്നതും ബാറ്ററിയുടെ ആയുസ് പെട്ടെന്ന് കുറയുന്നതിന് കാരണമാകും. എന്നാല്‍ അനുയോജ്യമായ അവസ്ഥയിലേക്ക് മടങ്ങുന്നത് ബാറ്ററിയുടെ സാധാരണ പ്രവര്‍ത്തനം പുനഃസ്ഥാപിക്കും. എങ്കിലും ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷകരമായി ബാധിക്കും.

ഫോണ്‍ ചാര്‍ജ് ചെയ്യുമ്ബോള്‍ അതിന്റെ കെയ്സ് ഉപയോഗിക്കുന്നത് ഫോണ്‍ അമിതമായി ചൂടാകുന്നതിനും കാര്യക്ഷമത കുറയുന്നതിനും ഇടയാക്കും. നിങ്ങളുടെ ഫോണ്‍ ചാര്‍ജ് ചെയ്യുമ്ബോഴെല്ലാം പ്രത്യേകിച്ച്‌ ഫാസ്റ്റ് ചാര്‍ജിംഗ് സമയത്ത് പ്ലഗ് ഇന്‍ ചെയ്യുന്നതിന് മുമ്ബ് കെയ്സ് മാറ്റി വെക്കുന്നതാണ് ഉത്തമം. ഫോണ്‍ ബാറ്ററി 25 ശതമാനത്തില്‍ കുറയാന്‍ അനുവദിക്കാതിരിക്കുക എന്നതാണ് മറ്റൊരു പോംവഴി. സമാനമായി പ്ലഗ് ഇന്‍ ചെയ്ത് 75-80% വരെയെങ്കിലും ചാര്‍ജ് ചെയ്തതിന് ശേഷമെ ഇത് എടുക്കാന്‍ പാടുള്ളൂ. ഇത് ബാറ്ററിയുടെ സമ്മര്‍ദ്ദം കുറയ്ക്കും. മൊബൈല്‍ ഡാറ്റ ആവശ്യമുള്ളപ്പോള്‍ മാത്രം ഉപയോഗിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments