HomeNewsShortഇസ്രയേൽ – ഹമാസ് സംഘർഷം; 11 യുഎസ് പൗരന്മാർ കൊല്ലപ്പെട്ടതായി ജോ ബൈഡൻ; അമേരിക്കൻ പൗരന്മാരുടെ...

ഇസ്രയേൽ – ഹമാസ് സംഘർഷം; 11 യുഎസ് പൗരന്മാർ കൊല്ലപ്പെട്ടതായി ജോ ബൈഡൻ; അമേരിക്കൻ പൗരന്മാരുടെ സുരക്ഷയാണ് തനിക്ക് മുൻ‌ഗണനയെന്ന് ബൈഡൻ

കഴിഞ്ഞ ദിവസങ്ങളിലെ ഇസ്രയേൽ – ഹമാസ് സംഘർഷത്തിൽ 11 യുഎസ് പൗരന്മാർ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യുഎസ് പൗരന്മാർ എത്ര പേർ ബന്ദികളാക്കപ്പെട്ടിട്ടുണ്ടെന്ന് ഇപ്പോഴും കൃത്യമായ കണക്കില്ല. വരും ദിവസങ്ങളിൽ മുൻകരുതലുകൾ എടുക്കുകയും പ്രാദേശിക അധികാരികളുടെ മാർഗനിർദേശം പാലിക്കുകയും ചെയ്യണമെന്ന് ഇസ്രായേലിലുള്ള അമേരിക്കൻ പൗരന്മാരോട് ബൈഡൻ അഭ്യർത്ഥിച്ചു. ഇക്കാര്യത്തിൽ ആശയവിനിമയം നടക്കുകയാണെന്നും ഇസ്രയേലുമായി പ്രവർത്തിച്ച് വേണ്ടത് ചെയ്യാൻ ബൈഡൻ തന്റെ ടീമിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്വദേശത്തായാലും വിദേശത്തായാലും അമേരിക്കൻ പൗരന്മാരുടെ സുരക്ഷയാണ് തനിക്ക് മുൻ‌ഗണനയെന്ന് ബൈഡൻ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments