HomeUncategorizedഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമയെ ഹിറ്റാക്കിയ ആ രഹസ്യം ഇതോ ?

ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമയെ ഹിറ്റാക്കിയ ആ രഹസ്യം ഇതോ ?

എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്. മലയാളിയുടെ മനസ്സിൽ ചിരപ്രതിഷ്‌ഠ നേടിയ ചിത്രമാണിത്. സി.ബി.ഐ. ഉദ്യോഗസ്ഥനായ സേതുരാമയ്യർ എന്ന കേന്ദ്രകഥാപാത്രമായി മമ്മൂട്ടി അഭിനയിച്ചിരിക്കുന്ന കുറ്റാന്വേഷണ ചലച്ചിത്രപരമ്പരയിലെ ആദ്യ ചലച്ചിത്രമാണിത്. ജാഗ്രത, സേതുരാമയ്യർ സി.ബി.ഐ, നേരറിയാൻ സി.ബി.ഐ. എന്നിവയാണ് ഈ പരമ്പരയിലെ മറ്റ് ചലച്ചിത്രങ്ങൾ.1ചിത്രത്തിൽ നായകനെപോലെ തന്നെ ഇന്നും മലയാളിയുടെ മനസ്സിൽ തങ്ങി നിൽക്കുന്നതാണ് ഇതിലെ പശ്ചാത്തല സംഗീതവും. മമ്മൂട്ടിയുടെ സേതുരാമയ്യർ നടന്നുവരുമ്പോഴുള്ള ബിജിഎം മലയാള സിനിമയിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന ഒന്നാണ്. ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ശ്യാമാണ് ഒരുക്കിയിരിക്കുന്നത്.


എന്നാൽ, ഈ സംഗീതം പ്രസിദ്ധമായ ഒരു ഇംഗ്ലീഷ് കാർട്ടൂണിൽ നിന്നും എടുത്തതാണെന്നുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പിജെ മാസ്കസ് എന്ന പ്രസിദ്ധ കാർട്ടൂണിന്റെ ടൈറ്റിൽ സംഗീതത്തിൽ നിന്നും കടമെടുത്താണ് ഇതിന്റെ സംഗീതം എന്ന പേരിലാണ് വാർത്തകൾ പ്രചരിക്കുന്നത്. എന്റർടൈൻമെൻറ് വൺ എന്ന കമ്പനി നിർമ്മിച്ച ഒരു കുട്ടികളുടെ കാർട്ടൂൺ സീരീസ് ആണിത്. റോമുൾഡ് റസിയോപ്പോ എന്നയാളുടെ പുസ്തകത്തിന്റെ ദൃശ്യാവിഷ്കാരമാണിത്. എന്തായാലും ഈ സംഗീതം മലയാള സിനിമാലോകം പിടിച്ചടക്കി. ഇപ്പോളും മധുവിന്റെ ചിത്രത്തിന്റെ മുഖമാണ് നിമിഷങ്ങൾ മാത്രമുള്ള ഈ സംഗീതം.

bottom-copy

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments