HomeUncategorizedഗൾഫിൽ വ്യാജസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ ജോലിനേടിയ എല്ലാവർക്കും വമ്പൻ പണി വരുന്നു; കടുത്ത തീരുമാനവുമായി ഈ രാജ്യങ്ങൾ

ഗൾഫിൽ വ്യാജസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ ജോലിനേടിയ എല്ലാവർക്കും വമ്പൻ പണി വരുന്നു; കടുത്ത തീരുമാനവുമായി ഈ രാജ്യങ്ങൾ

വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ ജോലി നേടിയ എന്‍ജിനീയര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുമായി സൗദി അറേബ്യ. രാജ്യാന്തര തലത്തിലെ പ്രശസ്ത യൂണിവേഴ്സിറ്റികളുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച 712 എന്‍ജിനീയര്‍മാര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

കുറ്റം തെളിഞ്ഞാല്‍ മൂന്നു വര്‍ഷം തടവും മൂന്ന് ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ നല്‍കണമെന്നും വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കുന്നവരെ ആജീവനാന്ത വിലക്കേര്‍പ്പെടുത്തി നാടുകടത്തണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നു.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയതോടെ സൗദിയില്‍ നിയമം കൂടുതല്‍ കര്‍ശനമാക്കി. സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്സില്‍ പുതുതായി രാജ്യത്തെത്തുന്നവരും ഇഖാമ പുതുക്കുന്നവരും റജിസ്റ്റര്‍ ചെയ്യണമെന്നാണ് നിബന്ധന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments