HomeCinemaMovie Newsലാലേട്ടനോട് കളിച്ചതിനു പിന്നാലെ സിനിമയിലെ വനിതാസംഘടനയ്ക്ക് കിട്ടിയത് എട്ടിന്റെ പണി

ലാലേട്ടനോട് കളിച്ചതിനു പിന്നാലെ സിനിമയിലെ വനിതാസംഘടനയ്ക്ക് കിട്ടിയത് എട്ടിന്റെ പണി

വനിതാ സിനിമാ പ്രവര്‍ത്തകര്‍ക്കും അവരുടെ ഭര്‍ത്താക്കന്‍മാരായ സിനിമാ സംവിധായകന്‍ അടക്കമുള്ളവര്‍ക്കും വിലക്ക് വരുന്നു. ഡബ്ല്യൂ.സി.സിയുമായി സഹകരിക്കുന്ന ഒരു സിനിമാ പ്രവര്‍ത്തകനുമായും മേലില്‍ സഹകരിക്കേണ്ടതില്ലെന്നതാണ് താരസംഘടന ഉള്‍പ്പെടെ സിനിമാ മേഖലയിലെ പ്രമുഖ സംഘടനകളുടെ നിലപാട്.

തീരുമാനം പരസ്യമായി പറയാതെ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്താനാണ് നീക്കം. താരസംഘടനയ്ക്ക് പുറമെ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തിയേറ്റര്‍ ഉടമകളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും സംഘടനകളും ‘അമ്മ’ നിലപാടിനൊപ്പം നില്‍ക്കാനാണ് ധാരണയിലെത്തിയിട്ടുള്ളത്. നടി ആക്രമിക്കപ്പെട്ട കേസില്‍ അമ്മ ഇരക്കു വേണ്ടി ശബ്ദമുയര്‍ത്തിയിട്ടും ഡബ്ല്യൂ.സി.സി അവര്‍ പറയുന്ന രൂപത്തില്‍ പ്രവര്‍ത്തിച്ചില്ല എന്ന കാരണത്താല്‍ സംഘടനക്കും അതിന്റെ അദ്ധ്യക്ഷനുമെതിരെ വ്യക്തി ഹത്യ നടത്തുന്ന പ്രചരണത്തിന് വഴിമരുന്നിട്ടതാണ് സിനിമാ സംഘടനകളെ ചൊടിപ്പിച്ചിരിക്കുന്നത്.

കര്‍ണ്ണാടകയിലും തമിഴകത്തും മോഹന്‍ലാലിനെയും താര സംഘടനയെയും മോശമാക്കാനുള്ള ശ്രമങ്ങളില്‍ ഡബ്യൂ.സി.സി പങ്കാളിയായതായും നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ഗീതു മോഹന്‍ദാസ് ,റിമ കല്ലുങ്കല്‍ , രമ്യ നമ്ബീശന്‍, ഭാവന എന്നിവരെ ഒരു കാരണവശാലും ഇനി ‘അമ്മ’യിലേക്ക് തിരിച്ചെടുക്കില്ല.

ദിലീപിനെ കോടതി കുറ്റക്കാരനായി വിധിക്കും വരെ കുറ്റക്കാരനായി കാണില്ലെന്ന് വിശ്വസിക്കാന്‍ സഹപ്രവര്‍ത്തകര്‍ക്ക് അവകാശമുണ്ടെന്ന നിലപാടിനൊപ്പമാണ് സംഘടനകള്‍. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ നിന്നു മോഹന്‍ ലാലിനെ മാറ്റി നിര്‍ത്താന്‍ ശ്രമിച്ചതില്‍ ഡബ്യൂ.സി.സിയിലെ ചില അംഗങ്ങള്‍ നേരിട്ട് ഇടപെട്ടതായാണ് ‘അമ്മ’ കാണുന്നത്. അതു കൊണ്ട് തന്നെ ഈ സംഘടനയിലെ അംഗങ്ങളുമായി ഒരു കാരണവശാലും സഹകരിക്കേണ്ടതില്ലന്നാണ് തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments