കോട്ടയത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു; ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റിൽ മാത്രം 46 പോസിറ്റീവ് കേസുകൾ; കർശന നിയന്ത്രണം

32

കോട്ടയത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നു . ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റ് കേന്ദ്രീകരിച്ച്‌ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ഇതുവരെ 46 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. മാര്‍ക്കറ്റിലെ മൊത്തം 67 സാംപിളുകളില്‍ പരിശോധന നടത്തിയപ്പോഴാണ് 46 എണ്ണം പോസിറ്റീവായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന്, ഏറ്റുമാനൂരിലും സമീപ പഞ്ചായത്തുകളിലും ജില്ലാ ഭരണകൂടം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റ് പ്രദേശത്തെ ഏറ്റവും വലിയ വ്യാപാര സ്ഥാപനമായതിനാല്‍ സമീപ പഞ്ചായത്തുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ ഏറ്റവും വലിയ ക്ലസ്റ്ററായി ഏറ്റുമാനൂര്‍ മാറുമോ എന്നാണ് അധികൃതരുടെ ആശങ്ക