HomeUncategorizedബഹ്‌റൈനിൽ ടൂറിസ്റ്റ് വിസയില്‍ വന്നശേഷം തൊഴില്‍വിസയിലേക്ക് മാറുന്നത് വിലക്കിയേക്കും

ബഹ്‌റൈനിൽ ടൂറിസ്റ്റ് വിസയില്‍ വന്നശേഷം തൊഴില്‍വിസയിലേക്ക് മാറുന്നത് വിലക്കിയേക്കും

ബഹ്‌റൈനിൽ ടൂറിസ്റ്റ് വിസയില്‍ വന്നശേഷം തൊഴില്‍വിസയിലേക്ക് മാറുന്നത് വിലക്കണമെന്ന് എം.പിമാരുടെ സമിതി.ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (എല്‍.എം.ആര്‍.എ) പ്രവര്‍ത്തനം സംബന്ധിച്ച്‌ അന്വേഷിക്കുന്ന സമിതിയുടെ ശിപാര്‍ശകളിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 39 ശിപാര്‍ശകളാണ് മംദൂഹ് അല്‍ സാലിഹ് ചെയര്‍മാനായ സമിതി മുന്നോട്ടുവെച്ചിരിക്കുന്നത്. 2021ല്‍ 9424 വിസകള്‍ ഇങ്ങനെ മാറി. 2022ല്‍ 46,204. ഈ വര്‍ഷം ജൂണ്‍വരെ 8598 വിസകളാണ് തൊഴില്‍വിസയാക്കിയത്. ചില എല്‍.എം.ആര്‍.എ സേവനങ്ങള്‍ രജിസ്ട്രേഷൻ സെന്ററുകളില്‍ നല്‍കുന്നത് റദ്ദാക്കുക, പ്രവാസികളെ വിദഗ്ധ തൊഴിലാളികളായി രജിസ്റ്റര്‍ ചെയ്യുന്നത് റദ്ദാക്കുക എന്നീ ആവശ്യങ്ങളും സമിതി ഉന്നയിച്ചിട്ടുണ്ട്. സ്വദേശിവത്കരണത്തിനായി കൃത്യമായ പദ്ധതി വേണമെന്നും 2006ലെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി നിയമം ഭേദഗതി ചെയ്യണമെന്നും എം.പിമാര്‍ ആവശ്യപ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments