HomeAround Keralaമാന്നാറിൽ നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു; കുഞ്ഞിന്റെ മൃതദേഹം തറയിൽ കിടക്കുന്ന...

മാന്നാറിൽ നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു; കുഞ്ഞിന്റെ മൃതദേഹം തറയിൽ കിടക്കുന്ന നിലയിൽ

നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മാന്നാർ കുട്ടംപേരൂർ സ്വദേശിയായ മിഥുൻ കുമാറാണ് മകൻ ഡെൽവിൻ ജോണിനെ കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കിയത്. രാവിലെ മിഥുന്റെ മാതാപിതാക്കൾ ഉറക്കമുണർന്നപ്പോഴാണ് സംഭവം അറിഞ്ഞത്. നാലു വയസ്സുകാരന്റെ മൃതദേഹം തറയിൽ കിടക്കുന്ന നിലയിലായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് മിഥുനെ തൂങ്ങിമരിച്ച നിലയൽ കണ്ടെത്തിയത്. മകനെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയതിനു ശേഷം ഇരുകൈകളിലേയും ഞരമ്ബ് മുറിച്ച മിഥുൻ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മിഥുൻകുമാറിന്റെ ഭാര്യ സെലിൻ ഗള്‍ഫില്‍ നഴ്സാണ്. പത്ത് വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന മിഥുൻ നാട്ടിലെത്തിയ ശേഷം പെയിന്റിങ് ജോലികള്‍ ചെയ്തു വരികയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments