HomeUncategorized"അഥവാ ഞാൻ അന്ന് മരിച്ചു പോയിരുന്നേൽ എന്റെ മോൻ...." ജീവിതത്തിലെ പൊള്ളുന്ന അനുഭവങ്ങൾ തുറന്നുപറഞ്ഞു നടൻ...

“അഥവാ ഞാൻ അന്ന് മരിച്ചു പോയിരുന്നേൽ എന്റെ മോൻ….” ജീവിതത്തിലെ പൊള്ളുന്ന അനുഭവങ്ങൾ തുറന്നുപറഞ്ഞു നടൻ നിർമൽ പാലാഴി !

കഷ്ടപ്പാടുകളുടെ കടന്നു ഇന്ന് മികച്ച നടനായി പേരെടുത്ത ആളാണ് നിർമൽപാലാഴി. അദ്ദേഹത്തിന്റെ ഒരു ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. മക്കളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കുറിപ്പ് ആരുടേയും കണ്ണുനനയിക്കുന്നതാണ്.

സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവച്ച ആ കുറിപ്പ് ഇങ്ങനെ:

“കാറിൽ എന്തേലും തിരക്കിട്ട യാത്രയിൽ പോവുമ്പോൾ കുറുകെ ഒരു പട്ടികുഞ്ഞോ പൂച്ചകുഞ്ഞോ പോയാൽ വണ്ടി നിർത്തി അവർ പോവുന്ന വരേ നോക്കി നിൽക്കും കാരണം നമ്മുടെ കുഞ്ഞുങ്ങൾ പിച്ചവച്ചു പോവുന്നപോലെ തോന്നും അതുകണ്ടാൽ. മോൻ നേഴ്‌സറിയിൽ പഠിക്കുമ്പോൾ അവനെ മാന്തിയത്തിന്റെ പേരിൽ അത് ചോദിക്കാൻ പോയിട്ടുണ്ട്. ഭാര്യവീട്ടിൽ കുഞ്ഞുങ്ങൾ കളിക്കുമ്പോൾ അറിയാതെ പറ്റിപോയ ചെറിയ പരിക്കുകൾക്ക് ഭയങ്കര പ്രേശ്നക്കാരൻ ആയിട്ടുണ്ട്.
പത്രത്തിൽ വായിക്കുന്ന റാഗിങ് ന്യൂസ്‌കൾ വായിച്ചു lkg പഠിക്കുന്ന മോനെ ഓർത്ത് ടെൻഷൻ അടിച് ഭ്രാന്തയിട്ടുണ്ട്. ആസിഡന്റ് പറ്റിയപ്പോൾ മരണം സംഭവികത്തെ തിരിച്ചു വന്നപ്പോൾ ഓർത്തതും മകനെ കുറിച്ചായിരുന്നു അഥവാ ഞാൻ അന്ന് മരിച്ചു പോയിരുന്നേൽ എന്റെ മോൻ ഒരു കാഴ്ചക്കാരൻ ആയി നോൽക്കേണ്ടി വരില്ലായിരുന്നോ.. അവന്റെ അച്ഛന്റെ യാത്ര, മറ്റുള്ള കുട്ടികളൾക്ക് അച്ചന്മാർ സ്നേഹപൂർവം വാങ്ങി കൊടുക്കുന്ന കളിപ്പാട്ടങ്ങൾ, മുട്ടായികൾ, കുപ്പായങ്ങൾ,പുസ്തകങ്ങൾ… അങ്ങനെ അങ്ങനെ എല്ലാം ഒരു അച്ഛനോട് പറയുന്ന സ്വാതന്ത്രത്തിൽ ആരോട് പറയുവാൻ കഴിയും. ഒരു പക്ഷെ ഭാര്യക്ക് വീട്ടുകാരുടെയും ബന്ധുക്കളുടെയും നിർബന്ധം കൊണ്ടോ അവർക്ക് വേറെ ഒരു ജീവിതം വേണം എന്ന ആഗ്രഹം കൊണ്ടോ വേറെ ഒരു വിവാഹം കഴിക്കാം പക്ഷെ മ്മളെ മക്കളെ നമ്മൾ നോക്കുമ്പോലെ വേറെ ഒരാൾക്കും സ്നേഹിക്കാൻ കഴിയില്ല.

മറ്റ് എന്തിനേക്കാൾ തകർത്തു പോയിട്ടുണ്ട് പല വാർത്തകളും കേക്കുമ്പോൾ തൊടുപുഴയിലെ അച്ഛൻ മരിച്ചപ്പോൾ അമ്മയുടെ രഹസ്യ കാമുകന്റെ പീഡനം കൊണ്ടു മരിച്ച ആ കുഞ്ഞു മോൻ,കാമുകന്റെ കൂടെ ജീവിക്കുവാൻ ഉള്ള ആഗ്രഹം കൊണ്ട് കടൽ ഭിത്തിയിൽ ഒരു ജീവൻ ഒടുങ്ങിയ കുഞ്ഞു മോൾ…അങ്ങനെ അങ്ങനെ നമ്മുടെ കേരളത്തിലും പുറത്തും ആയി എത്രയെത്ര കുഞ്ഞുങ്ങൾ…

ഞാൻ ഉൾപ്പെടെ എന്റെ കുട്ടികാലത്ത് ജീവിച്ചവർ ഒരു മുട്ടായിക്കുവണ്ടി കൊതിച്ചിട്ടുണ്ട്,അടുത്ത വീട്ടിലെ കുട്ടികൾ ഇടുന്ന വിലകൂടിയ നല്ല മണമുള്ള കുപ്പായത്തിന് കൊതിച്ചിട്ടുണ്ട്,കളിപാട്ടങ്ങൾക്ക് കൊതിച്ചിട്ടുണ്ട്, കുടുംബകാർ ഒഴിവാക്കിയ പുസ്തകത്തിനും മൂഡ് കീറാത്ത ട്രൗസറിനും വേണ്ടി കാത്ത് നിന്നിട്ടുണ്ട്. കുടുക്ക് ഇല്ലാത്ത ട്രൗസർ കുടുക്ക് ഇടുന്ന ആ ഒട്ടയിലൂടെ വലിച്ച് അരയിലേക്ക് കുത്തി സ്കൂളിൽ പോയിട്ടുണ്ട്,സ്കൂളിലെ കഞ്ഞിയും ചെറുപയറും പള്ളനിറച്ചും കഴിച്ചിട്ടുണ്ട്, സ്കൂൾ വിട്ട് വരുമ്പോൾ ചയപീടികയിലെ ഉള്ളിവട ഉണ്ടാക്കുന്ന മണം വയേൽ വെള്ളം നിറക്കുക അല്ലാതെ വാങ്ങാൻ 1 രൂപ ഇല്ലാതെ വീട്ടിൽ പോയിട്ടുണ്ട്.

എന്റെ സുഹൃത്ത് പറഞ്ഞ ഒരു കഥ ഉണ്ട് അവന്റെ വീട്ടിൽ 12 അംഗങ്ങൾ ഉണ്ട് വായിച്ചി (ഉപ്പ) ഒരു പേകറ്റ്‌ റോട്ടി വാങ്ങിയാൽ പൊട്ടിച്ചു മേലേക്ക് ഏറിയും കിട്ടുനോർക്ക് എടുക്കാം.ഇപ്പൊ അതൊരു തമാശ കഥ ആയിരിക്കാം പക്ഷെ എന്റെ ഓർമ്മയിലെ ദാരിദ്ര്യത്തിന്റെ extreme ആണ് അതൊക്കെ.

ഇങ്ങനെയൊക്കെ ജീവിച്ചിട്ടും നമ്മൾ നമ്മുടെ മക്കൾക്ക് ആ ഗതി വരുത്തതെ നോക്കാറുണ്ട് അത് ദിവസാകൂലി ചെയ്യുന്നവൻ ആയാലും ആരായാലും.അതിന്റെ കാരണം ഒരുപക്ഷേ ഈ വഴിയിലൂടെ ഞാൻ ഉൾപ്പടെ ഉള്ള കൊറേ.. കൊറേ.. ആളുകൾ യാത്ര ചെയ്തതുകൊണ്ട് ആയിരിക്കും.മക്കൾ ആണ് എല്ലാം…. മക്കൾക്ക് വേണ്ടിയാണ് എല്ലാം ….അല്ലെ..?”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments