HomeNewsLatest Newsഈ യുവതിക്ക് 3 മാസത്തേക്ക് മദ്യപാനത്തിന് വിലക്ക് ഏര്‍പ്പെടുത്തി കോടതി ! കാരണം അറിയാമോ ?

ഈ യുവതിക്ക് 3 മാസത്തേക്ക് മദ്യപാനത്തിന് വിലക്ക് ഏര്‍പ്പെടുത്തി കോടതി ! കാരണം അറിയാമോ ?

യുവതിയ്ക്ക് 3 മാസത്തേക്ക് മദ്യപാനത്തിന് വിലക്ക് ഏര്‍പ്പെടുത്തി കോടതി ഉത്തരവ്. ബ്രിട്ടണിലാണ് സംഭവം. റെഡ്‌മെയര്‍ സ്വദേശിനിയായ യുവതിക്കാണ് മദ്യപാനത്തിന് വിലക്കേര്‍പ്പെടുത്തിയത്. പോലീസ് ഉദ്യോഗസ്ഥരെയും വനിത ആംബുലന്‍സ് ഡ്രൈവറെയും മര്‍ദ്ദിച്ചെന്ന കേസിലാണ് കോടതിയുടെ നടപടി. ആംബുലന്‍സ് ഡ്രൈവറുടെ തലയില്‍ ചവിട്ടിയ യുവതി ഇത് തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെയും മര്‍ദ്ദിച്ചെന്നാണ് കേസ്. മദ്യലഹരിയിൽ ആണ് യുവതി അതിക്രമങ്ങൾ കാട്ടിയതെന്ന കണ്ടെത്തലിനു ശേഷമാണ് കോടതി ഇവർക്ക് മദ്യത്തിന് വിലക്ക് ഏർപ്പെടുത്തിയത്.

കൂടാതെ ഇവര്‍ 200 പൗണ്ട് നഷ്ട പരിഹാരം നല്‍കണമെന്നും 10 ദിവസത്തെ ലഹരി വിമോചന ചികിത്സയില്‍ പങ്കെടുക്കണമെന്നും
കോടതി ഉത്തരവിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments