HomeUncategorizedഡല്‍ഹിയില്‍ വന്‍ തീപിടുത്തത്തില്‍ 400 ഓളം വീടുകള്‍ കത്തി നശിച്ചു

ഡല്‍ഹിയില്‍ വന്‍ തീപിടുത്തത്തില്‍ 400 ഓളം വീടുകള്‍ കത്തി നശിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ തീപിടുത്തത്തില്‍  400 വീടുകള്‍ കത്തി നശിച്ചു. കിഴക്കന്‍ ഡല്‍ഹിയിലുള്ള മംഗോള്‍പുരിയിലെ ചേരിയിലാണ്‌ തീപിടുത്തമുണ്ടായത്‌. 28 ഓളം അഗ്നിശമന യൂണിറ്റുകള്‍ തീയണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്‌. അഗ്നിബാധ നിയന്ത്രണ വിധേയമായിട്ടുണ്ടെന്നാണ്‌ ലഭിക്കുന്ന സൂചന. തീപടരാനുള്ള കാരണം എന്താണെന്ന്‌ വ്യക്‌തമായിട്ടില്ല.

ഇന്ന്‌ പുലര്‍ച്ചയോടെയാണ്‌ തീപിടുത്ത മുണ്ടായത്‌. ചേരിപ്രദേശമായതിനാല്‍  അതിവേഗം തീ പടര്‍ന്നു പിടിക്കുകയായിരുന്നു. തീപിടിച്ച ഉടന്‍ തന്നെ ആളുകള്‍ വെളിയിലേക്ക്‌ ഓടിയത്‌ വന്‍ ദുരന്തം ഒഴിവാക്കി. സംഭവമറിഞ്ഞ ഉടന്‍ കൂടുതല്‍ അഗ്നിശമന യൂണിറ്റുകളെ പ്രദേശത്തേക്കയക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവ്‌ നല്‍കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments