പാലക്കാട്: അട്ടപ്പാടിയിൽ മാവോയിസ്റ്റുകളും പൊലീസും തമ്മിൽ വെടിവയ്പ്പ്. പൊലീസും തണ്ടർബോൾട്ട് സേനയും മാവോയിസ്റ്റുകളും തമ്മിൽ ചെന്താമലയ്ക്കു സമീപമാണ് അര മണിക്കൂർ മുൻപു വെടിവയ്പ്പു നടന്നത്. ആർക്കെങ്കിലും പരുക്കേറ്റതായി അറിവില്ല.
മാവോയിസ്റ്റ് സാന്നിധ്യം അറിഞ്ഞ് പൊലീസും തണ്ടർബോൾട്ടും അടങ്ങുന്ന സംഘം സിഐയുടെ നേതൃത്വത്തിൽ നിരീക്ഷണത്തിനു ചെന്നപ്പോഴാണു സംഭവം. പുതൂർ പഞ്ചായത്തിലെ പാലൂർ ജംക്ഷനിൽ നിന്ന് അഞ്ച് കിലോമീറ്റർ ഉള്ളിലാണു സംഭവസ്ഥലം.