HomeSportsകേരള ബ്ലാസ്റ്റേഴ്സ് വീണ്ടും തോറ്റു

കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും തോറ്റു

കൊച്ചി: ഹോം ഗ്രൗണ്ടില്‍ നിറഞ്ഞ ആരാധകര്‍കര്‍ക്ക് മുമ്പില്‍ കേരള ബ്ലാസ്‌റ്റേര്‍സിന്  വീണ്ടും തോല്‍വി. ഇന്നലെ നടന്ന മത്സരത്തില്‍ റോബര്‍ട്ടോ കാര്‍ലോസിന്റെ ഡല്‍ഹി ഡൈനാമോസാണ്‌ ഏകപക്ഷീയമായ ഒരു ഗോളിന്‌ ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്‌.

ഇരുടീമും ആദ്യ പകുതിയില്‍ ഗോളുകള്‍ ഒന്നും നേടിയിരുന്നില്ല. വാശിയേറിയെ പോരാട്ടമാണ് ഇരു ടീമുകളും കാഴ്ചവച്ചത്. കാണികളുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടായിട്ടും ബ്ലാസ്‌റ്റേര്‍സിന് ഗോള്‍മാത്രം നേടുവാന്‍ പറ്റിയില്ല. നിരവധി അവസരങ്ങളാണ് ബ്ലാസ്‌റ്റേര്‍സ് പാഴക്കിയത്.

മാര്‍ക്വീ താരം കാര്‍ലോസ് മര്‍ച്ചേന, പ്രതിരോധ നിര താരം സന്ദേശ് ജിങ്കാന്‍ എന്നിവരെ ടീമില്‍ ഇറക്കിയാണ് ബ്ലാസ്‌റ്റേര്‍സ് ഇറങ്ങിയത്. ബ്ലാസ്‌റ്റേര്‍സിന്റെ കളികാണുവാന്‍ ടീം ഉടമ സച്ചിനും എത്തിയിരുന്നു. ഏഴു മാറ്റങ്ങളുണ്ടായെങ്കിലും ശൈലിയില്‍ മാറ്റങ്ങളൊന്നും ഉണ്ടായില്ല. പ്രതിരോധ തന്ത്രമായിരുന്നു ബ്ലാസ്‌റ്റേര്‍സ് പയറ്റിയത്. എന്നാല്‍ ഒന്നാം പകുതിയിലെ തണുത്ത കളിക്ക് ശേഷം മത്സരം ഗോള്‍രഹിത സമനിലയിലേക്ക് പോകുന്നു എന്ന് തോന്നിയ വേളയിലായിരുന്നു ഡല്‍ഹി ഡൈനമോസിന്റെ പ്രഹരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments