HomeUncategorizedകാണാതായ ഭാര്യയെ ഭർത്താവ് വാട്‌സ്ആപ്പ് വഴി കണ്ടെത്തി !

കാണാതായ ഭാര്യയെ ഭർത്താവ് വാട്‌സ്ആപ്പ് വഴി കണ്ടെത്തി !

സോഷ്യൽ മീഡിയ തനിക്ക് ഇങ്ങനെ ഒരു ഗുണം ചെയ്യും  എന്ന് ഓം പ്രകാശ് എന്ന  യുവാവ് വിചാരിച്ചില്ല. കാണാതായ സ്വന്തം ഭാര്യയെ ആണ് സോഷ്യൽ മീഡിയ തിരികെ തന്നത്. നരസിംഗ്പുറിലെ ആംഗോണ്‍ ഗ്രാമത്തില്‍ ബന്ധുക്കളെ സന്ദര്‍ശിക്കാനായി പോയതായിരുന്നു പ്രകാശ്. എന്നാല്‍ തിരിച്ചെത്തിയപ്പോഴാണ് ഭാര്യയെ കാണാനില്ലെന്ന വിവരം യുവാവിന് മനസിലായത്. തുടര്‍ന്ന് ബന്ധു വീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലുമെല്ലാം അന്വേഷിച്ചെങ്കിലും ഭാര്യയെ കണ്ടെത്താനായില്ല. തുടര്‍ന്ന് പ്രകാശ് പോലീസില്‍ പരാതി നല്‍കി.

ഈൗ സമയം തന്നെ വാട്സ് ആപ്പിലൂടെ ഭാര്യയുടെ ഫോട്ടോയും പ്രകാശിന്റെ ഫോണ്‍ നമ്പറും പ്രചരിപ്പിച്ചു.  വാട്സ് ആപ്പിലെ ഗ്രൂപുകളിൽ നിമിഷങ്ങൾ  കൊണ്ട് ന്യൂസ്‌ വൈറലായി. ഇതോടെ കാര്യങ്ങൾ ആകെ മാറി.  യുവതിയെ കണ്ട ഒരു ആംബുലൻസ് ഡ്രൈവർ ഈ കാര്യം ഷെയർ ചെയ്യുകയും പ്രകാശിനെ  വിവരം അറിയിക്കുകയും ചെയ്തു. റെയില്‍വെ ട്രാക്കിനരികെ അവശ നിലയില്‍ കണ്ടെത്തിയ സ്ത്രീയ ഇയാളുടെ ആംബുലന്‍സിലായിരുന്നു ആശുപത്രിയില്‍ എത്തിച്ചത്. സംഭവം അറിഞ്ഞയുടന്‍ ഭര്‍ത്താവും പോലീസും ആശുപത്രിയില്‍ എത്തി യുവതിയെ തിരിച്ചറിഞ്ഞു.  വാട്‌സ്ആപ്പ് വഴി ചിത്രം അയച്ചില്ലായിരുന്നെങ്കില്‍ ഭാര്യയെ കണ്ടെത്താന്‍ വിഷമിച്ചേനെയെന്നാണ് ഭര്‍ത്താവ് പറഞ്ഞു.

ഇവരുടെ ആരോഗ്യം തൃപ്തികരമാണെന്ന് ആശുപത്രി അധികുതര്‍ അറിയിച്ചു. ഏതായാലും    വാട്സ് ആപ്പിനും സുഹൃത്തുക്കൾക്കും നന്ദി പറയുകയാണ് പ്രകാശ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments