HomeTech And gadgetsഇനി പ്രൊഫൈല്‍ ചിത്രങ്ങള്‍ സ്ക്രീൻഷോട്ട് എടുക്കാനാകില്ല; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്

ഇനി പ്രൊഫൈല്‍ ചിത്രങ്ങള്‍ സ്ക്രീൻഷോട്ട് എടുക്കാനാകില്ല; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്

ലോകമെമ്ബാടും വാട്സ്‌ആപ്പ് ഉപയോഗിക്കുന്നവർ ഒട്ടനവധിയാണ്. ഇപ്പോഴിതാ ഉപഭോക്തൃ സുരക്ഷ കൂടുതല്‍ ഉറപ്പുവരുത്താൻ വാട്സ്‌ആപ്പിലെ ഒരു ഫീച്ചർ നിർത്തലാക്കാൻ ഒരുങ്ങുകയാണ് കമ്ബനി. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്‌, മറ്റുള്ളവരുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ സ്ക്രീൻഷോട്ട് എടുക്കുന്നതില്‍ നിന്ന് ഉപഭോക്താവിനെ തടയുന്ന ഫീച്ചറാണ് പുതുതായി വികസിപ്പിച്ചിരിക്കുന്നത്. നിലവില്‍, ബീറ്റ വേർഷനിലെ ഉപഭോക്താക്കള്‍ക്ക് ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ട്. അധികം വൈകാതെ തന്നെ ഇവ മറ്റ് ഉപഭോക്താക്കളിലേക്കും എത്തിക്കാനാണ് വാട്സ്‌ആപ്പിന്റെ ശ്രമം.

പ്രൊഫൈല്‍ ചിത്രങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫീച്ചറിന് രൂപം നല്‍കിയിരിക്കുന്നത്. നിലവില്‍, പ്രൊഫൈല്‍ ചിത്രം സേവ് ചെയ്യുന്നതും, ഡൗണ്‍ലോഡ് ചെയ്യുന്നതും തടയാൻ പ്രത്യേക സംവിധാനം വാട്സ്‌ആപ്പില്‍ ഉണ്ട്. ഇതിന് പുറമേയാണ് സ്ക്രീൻഷോട്ട് എടുക്കുന്നതും തടയുന്നത്. പ്രൊഫൈല്‍ ചിത്രത്തിന്റെ സ്ക്രീൻഷോട്ട് എടുക്കാൻ പോകുമ്ബോള്‍ വാണിംഗ് സന്ദേശം തെളിയുന്ന രീതിയിലാണ് ക്രമീകരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments